loader image
കേരളത്തിൽ വർഗീയ വിഷം കുത്തിവയ്ക്കാൻ ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ശ്രമിക്കുന്നു; ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

കേരളത്തിൽ വർഗീയ വിഷം കുത്തിവയ്ക്കാൻ ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ശ്രമിക്കുന്നു; ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ കൊടും വിഷം കുത്തിവയ്ക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെളിനീര് ഒഴുകുന്ന കേരളത്തിൽ വർഗീയത കലർത്തുന്ന ഇത്തരം ശക്തികളുമായുള്ള കൂട്ടുകെട്ടിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തെ കൈവിട്ടുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും എൽ.ഡി.എഫ് യാത്രയിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ വലിയ പങ്കാളിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാംസ്കാരിക പ്രവർത്തകർ ഉയർത്തുന്ന വിമർശനങ്ങൾ സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും നന്നാക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല കൊടിമരം മാറ്റുന്നതുമായി ബന്ധപ്പെട്ട് മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായും എം.വി. ഗോവിന്ദൻ ആരോപിച്ചു. പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം പ്രസിഡന്റും അജയ് തറയിൽ അംഗവുമായിരുന്ന സമയത്ത് കൊടിമര നിർമ്മാണത്തിന്റെ പേരിൽ വൻതോതിൽ പണപ്പിരിവും സ്വർണ്ണപ്പിരിവും നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയുടെ കാര്യത്തിൽ സർക്കാർ ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണരംഗത്തെയും രാഷ്ട്രീയ രംഗത്തെയും ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം വസ്തുതകൾ പുറത്തുവിടുന്നതെന്നും എം.വി. ഗോവിന്ദൻ തിരുവനന്തപുരത്ത് പറഞ്ഞു.

See also  TG LAWCET 2026! വിശദമായ വിജ്ഞാപനം പുറത്തിറങ്ങി

The post കേരളത്തിൽ വർഗീയ വിഷം കുത്തിവയ്ക്കാൻ ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ശ്രമിക്കുന്നു; ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ appeared first on Express Kerala.

Spread the love

New Report

Close