
തിരുവനന്തപുരം: കുണ്ടമൺകടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവതിയെ നാട്ടുകാർ അത്ഭുതകരമായി രക്ഷപ്പെടുത്തി. വിളപ്പിൽശാല സ്വദേശിനിയായ ആതിര (29) ആണ് ഇന്ന് പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയത്. അപകടം കണ്ടുനിന്ന നാട്ടുകാർ ഒട്ടും വൈകാതെ പുഴയിലേക്ക് എടുത്തുചാടി യുവതിയെ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് രാജാജി നഗർ, കാട്ടാക്കട എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയെങ്കിലും അതിനുമുൻപേ നാട്ടുകാർ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയിരുന്നു. തുടർന്ന് ഫയർഫോഴ്‌സ് ആംബുലൻസിൽ യുവതിയെ തിരുവനന്തപുരം ശ്രീരാമകൃഷ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആതിര പുഴയിലേക്ക് ചാടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
The post കുണ്ടമൺകടവിൽ പാലത്തിൽ നിന്ന് യുവതി പുഴയിലേക്ക് ചാടി; രക്ഷപ്പെടുത്തി നാട്ടുകാർ appeared first on Express Kerala.


