loader image
കെയ്‌റോയിൽ ചുവടുറപ്പിക്കാൻ ടിവിഎസ്; പുതിയ പ്രീമിയം മോഡലുകൾ വിപണിയിൽ

കെയ്‌റോയിൽ ചുവടുറപ്പിക്കാൻ ടിവിഎസ്; പുതിയ പ്രീമിയം മോഡലുകൾ വിപണിയിൽ

ജിപ്ഷ്യൻ വിപണിയിലേക്ക് തങ്ങളുടെ രണ്ട് മുൻനിര വാഹനങ്ങൾ അവതരിപ്പിച്ചുകൊണ്ട് ടിവിഎസ് മോട്ടോർ കമ്പനി രാജ്യാന്തര സാന്നിധ്യം ശക്തമാക്കി. കെയ്റോയിൽ നടന്ന ചടങ്ങിൽ പ്രീമിയം ബൈക്കായ ടിവിഎസ് റോണിൻ ടോപ്പും സ്‌പോർട്ടി സ്കൂട്ടറായ ടിവിഎസ് എൻടോർക്ക് റേസ് എഡിഷനുമാണ് കമ്പനി പുറത്തിറക്കിയത്. ആധുനിക സാങ്കേതികവിദ്യയും ആകർഷകമായ രൂപകല്പനയും ഒത്തുചേരുന്ന ഈ വാഹനങ്ങൾ ഈജിപ്തിലെ ഇരുചക്രവാഹന വിപണിയിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

റെട്രോ ലുക്കും ആധുനിക ഫീച്ചറുകളും ഒത്തുചേരുന്ന ടിവിഎസ് റോണിൻ 225.9 സിസി ഓയിൽ-കൂൾഡ് എൻജിനിലാണ് എത്തുന്നത്. നിംബസ് ഗ്രേ, മിഡ്‌നൈറ്റ് ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാകുന്ന ഈ ബൈക്കിൽ സ്മാർട്ട്എക്സണക്റ്റ് (SmartXonnect) ബ്ലൂടൂത്ത് കണക്റ്റിവിറ്റി, റെയിൻ-അർബൻ മോഡുകളുള്ള ഡ്യുവൽ ചാനൽ എബിഎസ്, ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ദൈനംദിന യാത്രകൾക്കും വാരാന്ത്യ യാത്രകൾക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ രൂപകല്പന.

Also Read: കേരളത്തിന് കേന്ദ്രത്തിന്റെ റെയിൽവേ സമ്മാനം; രണ്ട് സുപ്രധാന പദ്ധതികൾക്ക് കൂടി അംഗീകാരം

See also  പ്രൊമോഷനിൽ സഹകരിച്ചില്ല! ബിജു മേനോൻ 15 ലക്ഷം നിർമാതാവിന് നൽകണം; ഇല്ലെങ്കിൽ സഹകരിക്കില്ല

നഗരങ്ങളിലെ യുവാക്കളെ ലക്ഷ്യം വെച്ചാണ് എൻടോർക്ക് റേസ് എഡിഷൻ (എൻടോർക്ക് ആർഇ) അവതരിപ്പിച്ചിരിക്കുന്നത്. സ്‌പോർട്ടി ലുക്കും മികച്ച പെർഫോമൻസും വാഗ്ദാനം ചെയ്യുന്ന ഈ സ്കൂട്ടർ മറൈൻ ബ്ലൂ, റെഡ് എന്നീ നിറങ്ങളിൽ ലഭ്യമാകും. ടിവിഎസിന്റെ ഈ നീക്കം ആഗോളതലത്തിൽ കൂടുതൽ വിപണികൾ കീഴടക്കുന്നതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

The post കെയ്‌റോയിൽ ചുവടുറപ്പിക്കാൻ ടിവിഎസ്; പുതിയ പ്രീമിയം മോഡലുകൾ വിപണിയിൽ appeared first on Express Kerala.

Spread the love

New Report

Close