loader image
മുഖ്യമന്ത്രി പദത്തെച്ചൊല്ലി പരസ്യപ്രസ്താവന വേണ്ട! നേതാക്കൾക്ക് മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാർ

മുഖ്യമന്ത്രി പദത്തെച്ചൊല്ലി പരസ്യപ്രസ്താവന വേണ്ട! നേതാക്കൾക്ക് മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാർ

ർണാടകയിൽ മുഖ്യമന്ത്രി മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെ, കോൺഗ്രസ് നേതാക്കൾക്ക് കർശന മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്തെത്തി. മുഖ്യമന്ത്രി പദത്തെക്കുറിച്ച് പാർട്ടി നേതാക്കളോ മന്ത്രിമാരോ പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നിർദേശിച്ചിട്ടുണ്ടെന്നും അത് എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അനാവശ്യ പ്രസ്താവനകൾ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും പിന്തുണയ്ക്കുന്നവർ ചേരിതിരിഞ്ഞ് പ്രസ്താവനകൾ നടത്തുന്നതാണ് ഹൈക്കമാൻഡിനെയും ശിവകുമാറിനെയും ചൊടിപ്പിച്ചത്. ശിവകുമാറിന് 90 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നും കഴിഞ്ഞ ദിവസം ഇക്ബാൽ ഹുസൈൻ എംഎൽഎ പറഞ്ഞിരുന്നു. ഇതിനു മറുപടിയായി, സിദ്ധരാമയ്യ തന്നെ അഞ്ച് വർഷം തികയ്ക്കുമെന്ന് അദ്ദേഹത്തിന്റെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും അവകാശപ്പെട്ടു. ഈ സാഹചര്യത്തിലാണ് പാർട്ടിയിൽ അച്ചടക്കം ഉറപ്പാക്കാൻ ശിവകുമാർ നേരിട്ട് ഇടപെട്ടത്.

Also Read: കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി 28-ന് ശേഷം; ഉദ്യോഗസ്ഥരുടെ അഴിച്ചുപണിക്ക് ഉത്തരവ്

മുഖ്യമന്ത്രി പദം സംബന്ധിച്ച് തനിക്ക് യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്ന് ശിവകുമാർ ആവർത്തിച്ചു. താനും സിദ്ധരാമയ്യയും തമ്മിൽ എന്താണ് സംസാരിച്ചതെന്ന് നേതാക്കൾക്കും ഹൈക്കമാൻഡിനും കൃത്യമായ ബോധ്യമുണ്ട്. അനാവശ്യമായ അവകാശവാദങ്ങൾ ആരെയും സഹായിക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഭരണവിരുദ്ധ വികാരം ഒഴിവാക്കാനും പാർട്ടിക്കുള്ളിലെ ഭിന്നത പരിഹരിക്കാനും ലക്ഷ്യമിട്ടാണ് ഹൈക്കമാൻഡ് ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

See also  “ഡിഎംകെ തനിച്ച് അധികാരത്തിലേക്ക്, എൻഡിഎ വെറും ഡബ്ബ എൻജിൻ”; വെല്ലുവിളിയുമായി എം.കെ സ്റ്റാലിൻ

The post മുഖ്യമന്ത്രി പദത്തെച്ചൊല്ലി പരസ്യപ്രസ്താവന വേണ്ട! നേതാക്കൾക്ക് മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാർ appeared first on Express Kerala.

Spread the love

New Report

Close