loader image
വാട്‌സ്ആപ്പ് വെബ് ഉപയോക്താക്കൾക്ക് ഇനി ‘കോളടിക്കാം’; വോയിസ്, വീഡിയോ കോൾ ഫീച്ചറുകൾ എത്തുന്നു!

വാട്‌സ്ആപ്പ് വെബ് ഉപയോക്താക്കൾക്ക് ഇനി ‘കോളടിക്കാം’; വോയിസ്, വീഡിയോ കോൾ ഫീച്ചറുകൾ എത്തുന്നു!

ഡെസ്ക്ടോപ്പിലും ലാപ്ടോപ്പിലും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് ഏറെ ആശ്വാസം നൽകുന്ന പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വാട്‌സ്ആപ്പ് വെബ്ബ് പതിപ്പിലും വോയിസ്, വീഡിയോ കോളിംഗ് സൗകര്യം ലഭ്യമായിത്തുടങ്ങി. നിലവിൽ ബീറ്റാ വേർഷനിൽ പരീക്ഷിക്കുന്ന ഈ ഫീച്ചർ വൈകാതെ തന്നെ എല്ലാ ഉപയോക്താക്കളിലേക്കും എത്തും.

ഡെസ്ക്ടോപ്പ് ആപ്പിൽ ഇനി പൂർണ്ണ നിയന്ത്രണം
ഇതുവരെ വാട്‌സ്ആപ്പ് വെബ്ബ് ഉപയോഗിക്കുന്നവർക്ക് സന്ദേശങ്ങൾ അയക്കാനും ഫയലുകൾ കൈമാറാനും മാത്രമേ സാധിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ അപ്‌ഡേറ്റോടെ വിൻഡോസ്, മാക് ഡെസ്ക്ടോപ്പ് ആപ്പുകൾ വഴി നേരിട്ട് കോളുകൾ വിളിക്കാൻ സാധിക്കും. വിളിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ചാറ്റ് ബോക്സ് തുറന്നാൽ മുകളിൽ തന്നെ വോയിസ്, വീഡിയോ കോൾ ഐക്കണുകൾ കാണാം. നിലവിൽ ബ്രൗസറിൽ ഉപയോഗിക്കുന്നവർക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള നിർദ്ദേശമാണ് ലഭിക്കുന്നത്.

സുരക്ഷയിൽ വിട്ടുവീഴ്ചയില്ല
സ്മാർട്ട്ഫോണുകളിൽ ലഭിക്കുന്നതുപോലെ തന്നെ വെബ്ബ് വഴിയുള്ള കോളുകളും പൂർണ്ണമായും ‘എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ്’ ആയിരിക്കും. അതായത്, വിളിക്കുന്ന വ്യക്തിക്കും സ്വീകരിക്കുന്ന വ്യക്തിക്കും അല്ലാതെ മറ്റാർക്കും ഈ സംഭാഷണങ്ങൾ ചോർത്താൻ കഴിയില്ല. ഐ.ഒ.എസ് (iOS), ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിൽ നൽകുന്ന അതേ സുരക്ഷാ മാനദണ്ഡങ്ങളാണ് വെബ്ബ് പതിപ്പിലും വാട്‌സ്ആപ്പ് ഉറപ്പാക്കുന്നത്.

See also  രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട ഐഎസ് ഭീകരൻ ജയിലിൽ കൊല്ലപ്പെട്ടു

The post വാട്‌സ്ആപ്പ് വെബ് ഉപയോക്താക്കൾക്ക് ഇനി ‘കോളടിക്കാം’; വോയിസ്, വീഡിയോ കോൾ ഫീച്ചറുകൾ എത്തുന്നു! appeared first on Express Kerala.

Spread the love

New Report

Close