
കായംകുളം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് കായംകുളം കെ.എസ്.ആർ.ടി.സി ഡിപ്പോ ആധുനികവൽക്കരണത്തിലേക്ക്. 60 വർഷത്തിലേറെ പഴക്കമുള്ള നിലവിലെ ഡിപ്പോ മാറ്റിസ്ഥാപിച്ച്, എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് 3.30-ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. യു. പ്രതിഭ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.
കെ.എസ്.ആർ.ടി.സിയുടെ ആദ്യകാല ഡിപ്പോകളിൽ ഒന്നായ കായംകുളത്ത്, 19,500 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പുതിയ സമുച്ചയം ഉയരുന്നത്. യാത്രക്കാർക്കും ജീവനക്കാർക്കും ഒരുപോലെ ഗുണകരമാകുന്ന നിരവധി സംവിധാനങ്ങളാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്. വിശാലമായ എസി കാത്തിരുപ്പ് കേന്ദ്രങ്ങൾ, ശീതീകരിച്ച ഡോർമെറ്ററികൾ, ക്ലോക്ക് റൂം, മെഡിക്കൽ റൂം, കൊറിയർ & ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള പ്രത്യേക മുറി. ഭിന്നശേഷി സൗഹൃദ കേന്ദ്രങ്ങൾ, ലിഫ്റ്റ് സൗകര്യം, വൃത്തിയുള്ള ശൗചാലയങ്ങൾ. ജീവനക്കാർക്ക് ആധുനിക ഓഫീസ് സൗകര്യങ്ങൾ, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വ്യാപാര കേന്ദ്രങ്ങൾ, പേ & പാർക്കിങ് സൗകര്യം എന്നിവ അടക്കമുള്ള സൗകര്യങ്ങളുള്ള ബസ് സ്റ്റേഷൻ കെട്ടിടമാണ് യാഥാർഥ്യമാകുന്നത്.
The post കായംകുളത്തിന് പുതിയ വേഗം; കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ വമ്പൻ വികസനത്തിന് ഇന്ന് തുടക്കം appeared first on Express Kerala.


