loader image
യുപിയിൽ ആൽബെൻഡസോൾ ഗുളിക കഴിച്ച 120 വിദ്യാർത്ഥികൾ ആശുപത്രിയിൽ; ആരുടേയും നില ഗുരുതരമല്ല

യുപിയിൽ ആൽബെൻഡസോൾ ഗുളിക കഴിച്ച 120 വിദ്യാർത്ഥികൾ ആശുപത്രിയിൽ; ആരുടേയും നില ഗുരുതരമല്ല

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഫറുഖാബാദ്, മൈൻപൂരി ജില്ലകളിൽ വിരവിമുക്ത ഗുളിക കഴിച്ചതിന് പിന്നാലെ നൂറിലധികം വിദ്യാർത്ഥികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി സ്കൂളുകളിൽ വിതരണം ചെയ്ത ആൽബെൻഡസോൾ ഗുളിക കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.

ഫറുഖാബാദിലെ രത്തോറ മൊഹദ്ദിൻപൂർ ഗ്രാമത്തിലുള്ള ജവഹർലാൽ പ്രേമാദേവി സ്കൂളിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയവരിൽ ഭൂരിഭാഗവും. ഗുളിക കഴിച്ച ഉടൻ തന്നെ പലർക്കും കഠിനമായ തലവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 120 വിദ്യാർത്ഥികളുടേയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആരുടേയും നില ഗുരുതരമല്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മിക്കവർക്കും ചെറിയ തോതിലുള്ള ലക്ഷണങ്ങൾ മാത്രമാണുള്ളത്. ഇവർ നിലവില്‍ നിരീക്ഷണത്തിലാണ്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

The post യുപിയിൽ ആൽബെൻഡസോൾ ഗുളിക കഴിച്ച 120 വിദ്യാർത്ഥികൾ ആശുപത്രിയിൽ; ആരുടേയും നില ഗുരുതരമല്ല appeared first on Express Kerala.

Spread the love
See also  മാസ് അവതാരത്തിൽ നാനി വീണ്ടും; ‘ദ പാരഡൈസി’ലെ ആവേശമായി അനിരുദ്ധിന്റെ ഇൻട്രോ ഗാനം!

New Report

Close