loader image
കൊല്ലം പിടിക്കാൻ യുഡിഎഫ്; കോട്ട കാക്കാൻ എൽഡിഎഫ്! ഇത്തവണ പോരാട്ടം പ്രവചനാതീതം

കൊല്ലം പിടിക്കാൻ യുഡിഎഫ്; കോട്ട കാക്കാൻ എൽഡിഎഫ്! ഇത്തവണ പോരാട്ടം പ്രവചനാതീതം

തിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായി തുടരുന്ന കൊല്ലം നിയമസഭാ മണ്ഡലം ഇത്തവണ കടുത്ത പോരാട്ടത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. 2006 മുതൽ തുടർച്ചയായി എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്ന ചരിത്രമാണ് മണ്ഡലത്തിനുള്ളതെങ്കിലും, സമീപകാലത്തെ തദ്ദേശ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് നടത്തിയ മുന്നേറ്റം ഇത്തവണത്തെ മത്സരത്തെ പ്രവചനാതീതമാക്കുന്നു.

കൊല്ലം കോർപ്പറേഷനിലെ 24 ഡിവിഷനുകളും തൃക്കരുവ, പനയം പഞ്ചായത്തുകളും ചേർന്നതാണ് ഈ മണ്ഡലം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷനിലെ 11 ഡിവിഷനുകളിലും തൃക്കരുവ പഞ്ചായത്തിലും വിജയിക്കാനായത് യു.ഡി.എഫിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. അതേസമയം, കോർപ്പറേഷൻ ഡിവിഷനുകളിൽ നില മെച്ചപ്പെടുത്താനായതിന്റെ പ്രതീക്ഷയിലാണ് എൻ.ഡി.എ.

Also Read: സതീശന്റേത് അസാമാന്യ തൊലിക്കട്ടി! രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

ആദ്യകാലങ്ങളിൽ കോൺഗ്രസിനും പിന്നീട് ആർ.എസ്.പിക്കും മേൽക്കൈ ഉണ്ടായിരുന്ന മണ്ഡലമാണിത്. ടി.കെ. ദിവാകരൻ, കടവൂർ ശിവദാസൻ, ബാബു ദിവാകരൻ തുടങ്ങിയ പ്രമുഖർ പലതവണ മണ്ഡലത്തെ പ്രതിനിധീകരിച്ചു. എന്നാൽ 2006-ൽ പി.കെ. ഗുരുദാസനിലൂടെ സി.പി.എം മണ്ഡലം പിടിച്ചെടുത്തു. പിന്നീട് 2016-ലും 2021-ലും നടൻ എം. മുകേഷിലൂടെ എൽ.ഡി.എഫ് വിജയം ആവർത്തിച്ചു. എങ്കിലും, 2016-ൽ 17,611 ആയിരുന്ന മുകേഷിന്റെ ഭൂരിപക്ഷം 2021-ൽ വെറും 2,072 ആയി കുറഞ്ഞത് ഇടതുമുന്നണിയെ ജാഗ്രതയിലാക്കുന്നു.

See also  എന്നെ കേന്ദ്രമന്ത്രിയാക്കാതിരിക്കാനും പാരകളുണ്ടായി,സതീശനെയും കെസിയെയും എല്ലാ ഘട്ടത്തിലും പിതുണച്ചത് താൻ, തുറന്ന് പറഞ്ഞ് ചെന്നിത്തല

കൊല്ലം തിരിച്ചുപിടിക്കാൻ സി.പി.എം വലിയ ചർച്ചകളാണ് നടത്തുന്നത്. നിലവിലെ എം.എൽ.എ മുകേഷിന് പുറമെ പാർട്ടി ജില്ലാ ആക്ടിങ് സെക്രട്ടറി എസ്. ജയമോഹന്റെ പേരും പരിഗണനയിലുണ്ട്. യു.ഡി.എഫിൽ ബിന്ദുകൃഷ്ണ, സൂരജ് രവി തുടങ്ങിയവരുടെ പേരുകൾക്കാണ് മുൻഗണന. ബി.ജെ.പി പാളയത്തിൽ റിട്ട. കേണൽ എസ്. ഡിന്നി, എസ്. പ്രശാന്ത് എന്നിവരെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ പുരോഗമിക്കുന്നത്. തങ്ങളുടെ മുൻ തട്ടകം തിരിച്ചുതരണമെന്ന ആർ.എസ്.പിയുടെ ആവശ്യം കോൺഗ്രസ് തള്ളിയതോടെ വലിയ പോരാട്ടത്തിനാകും കൊല്ലം സാക്ഷ്യം വഹിക്കുക.

The post കൊല്ലം പിടിക്കാൻ യുഡിഎഫ്; കോട്ട കാക്കാൻ എൽഡിഎഫ്! ഇത്തവണ പോരാട്ടം പ്രവചനാതീതം appeared first on Express Kerala.

Spread the love

New Report

Close