loader image
ഒടിപി തട്ടിപ്പിന് എഐ പൂട്ടിടും! ഉപഭോക്താക്കൾക്കായി പുതിയ സുരക്ഷാ കവചവുമായി എയർടെൽ

ഒടിപി തട്ടിപ്പിന് എഐ പൂട്ടിടും! ഉപഭോക്താക്കൾക്കായി പുതിയ സുരക്ഷാ കവചവുമായി എയർടെൽ

ബാങ്ക് ഒടിപികൾ തട്ടിയെടുക്കുന്ന നൂതന തട്ടിപ്പ് രീതികളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാൻ എഐ അധിഷ്ഠിത ഫ്രോഡ് അലേർട്ട് സംവിധാനവുമായി ഭാരതി എയർടെൽ. ഡിജിറ്റൽ ഇടപാടുകൾ സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള ഈ സേവനം നിലവിൽ ഹരിയാനയിൽ പ്രവർത്തനമാരംഭിച്ചു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യത്തെ 100 ശതമാനം എയർടെൽ ഉപഭോക്താക്കളെയും ഈ നൂതന സുരക്ഷാ വലയത്തിന് കീഴിൽ കൊണ്ടുവരുമെന്ന് കമ്പനി അറിയിച്ചു.

സാധനങ്ങൾ ഡെലിവറി ചെയ്യാനെന്ന വ്യാജേന വിളിക്കുന്ന തട്ടിപ്പുകാർ, ഉപഭോക്താവിന്റെ ഫോണിലേക്ക് എത്തുന്ന ബാങ്ക് ഒടിപികൾ തന്ത്രപൂർവ്വം കൈക്കലാക്കുന്ന രീതിക്കാണ് എയർടെൽ തടയിടുന്നത്. ഒരു സംശയാസ്പദമായ കോൾ നടന്നുകൊണ്ടിരിക്കെ ഉപഭോക്താവിന്റെ ഫോണിലേക്ക് ഒരു ബാങ്ക് ഒടിപി എത്തുകയാണെങ്കിൽ, എയർടെൽ സിസ്റ്റം ഇത് തത്സമയം തിരിച്ചറിയും. തുടർന്ന് ആ സംഭാഷണത്തിനിടയിൽ തന്നെ പണം നഷ്ടപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ഉപഭോക്താവിന് എയർടെൽ കൃത്യമായ മുന്നറിയിപ്പ് നൽകും.

Also Read: ഇന്റർനെറ്റിൽ തരംഗമായി ചാറ്റ്ജിപിടി കാരിക്കേച്ചറുകൾ!

നെറ്റ്‌വർക്ക് ലെയറിൽ തന്നെ പ്രവർത്തിക്കുന്ന ഈ സംവിധാനം വഴി തട്ടിപ്പുകാർക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കഴിയുമെന്ന് എയർടെൽ ഇന്ത്യ സിഇഒ ശാശ്വത് ശർമ്മ പറഞ്ഞു. എഐ സാങ്കേതികവിദ്യയും മനുഷ്യന്റെ വിവേചനബുദ്ധിയും ചേരുന്നതോടെ, തട്ടിപ്പുകൾ തിരിച്ചറിയാനും ഇടപാടുകൾ വെരിഫൈ ചെയ്യാനും ഉപഭോക്താവിന് മതിയായ സമയം ലഭിക്കുന്നു. ഒടിപികൾ അട്ടിമറിക്കപ്പെടുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കി എയർടെൽ നെറ്റ്‌വർക്കിനെ കൂടുതൽ സുരക്ഷിതമാക്കുകയാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.

See also  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന്‍ വില 1,16,240 രൂപയില്‍

The post ഒടിപി തട്ടിപ്പിന് എഐ പൂട്ടിടും! ഉപഭോക്താക്കൾക്കായി പുതിയ സുരക്ഷാ കവചവുമായി എയർടെൽ appeared first on Express Kerala.

Spread the love

New Report

Close