
‘ഗപ്പി’, ‘അമ്പിളി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത ‘ആശാൻ’ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. ചിത്രത്തിലെ ശ്രദ്ധേയമായ “നിറങ്ങൾ ആയിരങ്ങൾ” എന്ന ടൈറ്റിൽ ട്രാക്കിന്റെ എഐ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. സിനിമ എന്ന കലാരൂപത്തിന്റെ ഉള്ളറകളിലൂടെ സഞ്ചരിക്കുന്ന രീതിയിലാണ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.
ഫീൽ ഗുഡ് കോമഡി ഡ്രാമയായ ഈ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ശബ്ദ സാന്നിധ്യം മറ്റൊരു പ്രത്യേകതയാണ്. ഇന്ദ്രൻസിനൊപ്പം ജോമോൻ ജ്യോതിറും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നൂറിലധികം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്. വിനായക് ശശികുമാറിന്റെ വരികൾക്ക് ജോൺ പോൾ ജോർജ് തന്നെയാണ് ഈണം നൽകിയിരിക്കുന്നത്. എസ്.പി. ചരൺ, ആവിർഭവ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്. ഗപ്പി സിനിമാസ്, വേഫെറർ ഫിലിംസ് എന്നിവയുമായി ചേർന്ന് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘ആശാൻ’, ഇന്ദ്രൻസിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു മികച്ച കഥാപാത്രമായി മാറിക്കഴിഞ്ഞു.
The post ഇന്ദ്രൻസിന്റെ ‘ആശാനിൽ’ മമ്മൂട്ടിയുടെ ശബ്ദ സാന്നിധ്യം; ‘നിറങ്ങൾ ആയിരങ്ങൾ’ ടൈറ്റിൽ ട്രാക്ക് പുറത്ത്! appeared first on Express Kerala.


