
മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതികളും ജീവിതശൈലിയും മൂലം ഉദരരോഗങ്ങൾ അലട്ടുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. വയറിലെ അൾസർ, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരമായി നമ്മുടെ വീട്ടുമുറ്റത്തെ മുരിങ്ങയില ചേർത്തുണ്ടാക്കുന്ന ഔഷധക്കഞ്ഞി ശ്രദ്ധേയമാകുന്നു. കേവലം ഒരു ഭക്ഷണമെന്നതിലുപരി ശരീരത്തിന് പ്രതിരോധശേഷിയും പുഷ്ടിയും നൽകുന്ന ഒരു മരുന്നായാണ് ഈ വിഭവം അറിയപ്പെടുന്നത്.
ആരോഗ്യഗുണങ്ങൾ
മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പും വിറ്റാമിനുകളും ശരീരത്തിന് മികച്ച പ്രതിരോധശേഷി നൽകുന്നു. അസിഡിറ്റി കുറയ്ക്കുന്നതിനൊപ്പം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഈ കഞ്ഞി സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രസവശേഷം അമ്മമാരുടെ ആരോഗ്യ സംരക്ഷണത്തിനും ശാരീരിക തളർച്ച മാറ്റാനും ഇത് അത്യുത്തമമാണ്.
Also Read: ബ്ലോക്ക് ലിസ്റ്റിൽ പ്രണയം, ടോപ്പ് ലിസ്റ്റിൽ കരിയർ; മാറുന്ന ജെൻ സി വൈബ്
ചേരുവകളും തയ്യാറാക്കുന്ന രീതിയും
ഒരു കപ്പ് അരി (പച്ചരി അല്ലെങ്കിൽ പൊന്നി അരി), ഒരു കപ്പ് മുരിങ്ങയില, കട്ടിയുള്ള തേങ്ങാപ്പാൽ എന്നിവയാണ് പ്രധാന ചേരുവകൾ. ഉലുവ, ചെറിയ ഉള്ളി, വെളുത്തുള്ളി, ജീരകം, നെയ്യ് എന്നിവ രുചിയും ഔഷധഗുണവും വർധിപ്പിക്കുന്നു.
അരിയും ഉലുവയും നന്നായി വേവിച്ച ശേഷം വൃത്തിയാക്കിയ മുരിങ്ങയില ചേർത്ത് വീണ്ടും വേവിക്കണം. മറ്റൊരു പാത്രത്തിൽ നെയ്യിൽ ചെറിയ ഉള്ളി, വെളുത്തുള്ളി, ജീരകം എന്നിവ വഴറ്റി കഞ്ഞിയിൽ ചേർക്കാം. ശേഷം തേങ്ങാപ്പാലും ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർത്ത് ചൂടോടെ കഴിക്കാവുന്നതാണ്.
ദഹനപ്രശ്നങ്ങൾ ഉള്ളവർക്കും മുതിർന്നവർക്കും ഒരുപോലെ ഉപകരിക്കുന്ന ഈ വിഭവം നിത്യേനയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യും.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post അൾസറിനും അസിഡിറ്റിക്കും വിട; ഔഷധഗുണങ്ങളുമായി മുരിങ്ങയില കഞ്ഞി appeared first on Express Kerala.


