loader image
ടി20 ലോകകപ്പിലെ മഹാപോരാട്ടം; അഫ്ഗാനെ ഇരട്ട സൂപ്പർ ഓവറിൽ വീഴ്ത്തി ദക്ഷിണാഫ്രിക്ക

ടി20 ലോകകപ്പിലെ മഹാപോരാട്ടം; അഫ്ഗാനെ ഇരട്ട സൂപ്പർ ഓവറിൽ വീഴ്ത്തി ദക്ഷിണാഫ്രിക്ക

ടി20 ലോകകപ്പിലെ എക്കാലത്തെയും ആവേശകരമായ പോരാട്ടങ്ങളിലൊന്നിൽ അഫ്ഗാനിസ്ഥാനെ ഇരട്ട സൂപ്പർ ഓവറിൽ തകർത്ത് ദക്ഷിണാഫ്രിക്ക വിജയം കൊയ്തു. നിശ്ചിത സമയത്തും ആദ്യ സൂപ്പർ ഓവറിലും വിജയിയെ കണ്ടെത്താനാകാത്തതിനെത്തുടർന്ന് രണ്ടാം സൂപ്പർ ഓവറിലേക്ക് നീങ്ങിയ മത്സരം കാണികൾക്ക് മറക്കാനാവാത്ത അനുഭവമായി മാറി. അവസാന പന്തിൽ വിജയിക്കാൻ സിക്സർ വേണമെന്നിരിക്കെ റഹ്മാനുള്ള ഗുർബാസിനെ ഡേവിഡ് മില്ലർ കൈപ്പിടിയിലൊതുക്കിയതോടെയാണ് ദക്ഷിണാഫ്രിക്ക ആവേശകരമായ ജയം ഉറപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്വിന്റൺ ഡി കോക്കിന്റെയും (59) റയാൻ റിക്കിൾട്ടണിന്റെയും (61) അർധ സെഞ്ച്വറികളുടെ കരുത്തിൽ 187 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ തകർപ്പൻ ഫോമിലായിരുന്ന ഗുർബാസ് 42 പന്തിൽ 84 റൺസെടുത്ത് അഫ്ഗാനിസ്ഥാനെ വിജയത്തിനടുത്തെത്തിച്ചു. എന്നാൽ അവസാന ഓവറിൽ കഗീസോ റബാഡ എറിഞ്ഞ നാടകീയമായ പന്തുകൾക്കൊടുവിൽ അഫ്ഗാൻ ഇന്നിങ്‌സ് 187-ൽ അവസാനിച്ചു.

Also Read: ലങ്കയ്ക്ക് വൻ പ്രഹരം! വനിന്ദു ഹസരങ്ക ലോകകപ്പിൽ നിന്ന് പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ചു

ആദ്യ സൂപ്പർ ഓവറിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 17 റൺസ് ലക്ഷ്യം ദക്ഷിണാഫ്രിക്കയും കൃത്യമായി തൊട്ടതോടെയാണ് രണ്ടാം സൂപ്പർ ഓവറിന് കളമൊരുങ്ങിയത്. ഇതിൽ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് പട 23 റൺസ് അടിച്ചുകൂട്ടി. കൂറ്റൻ ലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാനായി ഗുർബാസ് തുടർച്ചയായ മൂന്ന് പന്തുകളിൽ സിക്സർ പറത്തി പ്രതീക്ഷ നൽകിയെങ്കിലും വൈഡും റണ്ണൗട്ടും അവസാന പന്തിലെ വിക്കറ്റും ചേർന്ന് അഫ്ഗാനെ തോൽവിയിലേക്ക് നയിച്ചു. പൊരുതിത്തോറ്റെങ്കിലും ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് കാഴ്ചവെച്ചാണ് അഫ്ഗാൻ കളം വിട്ടത്.

See also  എസ്. ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

The post ടി20 ലോകകപ്പിലെ മഹാപോരാട്ടം; അഫ്ഗാനെ ഇരട്ട സൂപ്പർ ഓവറിൽ വീഴ്ത്തി ദക്ഷിണാഫ്രിക്ക appeared first on Express Kerala.

Spread the love

New Report

Close