loader image
തിരൂരിൽ തീപിടിത്തം; വീടും മദ്രസയും കത്തിനശിച്ചു

തിരൂരിൽ തീപിടിത്തം; വീടും മദ്രസയും കത്തിനശിച്ചു

മലപ്പുറം: തിരൂർ പറവണ്ണ പുത്തങ്ങാടിയിൽ ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ തീപിടിത്തത്തിൽ വീടും മദ്രസയും പൂർണ്ണമായി കത്തിനശിച്ചു. കളരിക്കൽ പാത്തുമോളുടെ വീടും സിറാജുൽ ഉലൂം സുന്നി വിദ്യാഭ്യാസ ബോർഡിന്റെ മദ്രസയുമാണ് കത്തിയത്. സമീപത്തെ പറമ്പിൽ നിന്നാണ് ആദ്യം ഓല മേഞ്ഞ വീടിന് തീപിടിച്ചത്. തുടർന്ന് തീ സമീപത്തെ താൽക്കാലിക മദ്രസ കെട്ടിടത്തിലേക്കും പടരുകയായിരുന്നു.

മദ്രസയിലെ ഫർണിച്ചറുകളും പാത്തുമോളുടെ വീട്ടിലെ സാധനസാമഗ്രികളും പൂർണ്ണമായും കത്തിനശിച്ചു. അപകടസമയത്ത് താമസക്കാരി വീട്ടിലുണ്ടായിരുന്നില്ല. തിരൂർ, താനൂർ എന്നിവിടങ്ങളിൽ നിന്നായി മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സ്റ്റേഷൻ ഓഫീസർ എ.എം. വാഹിദിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വെട്ടം പഞ്ചായത്ത് അധികൃതർ സംഭവസ്ഥലം സന്ദര്‍ശിച്ചു.

The post തിരൂരിൽ തീപിടിത്തം; വീടും മദ്രസയും കത്തിനശിച്ചു appeared first on Express Kerala.

Spread the love
See also  കുവൈത്തിൽ ട്രാഫിക് പരിശോധന ശക്തം! ഒരാഴ്ചയ്ക്കിടെ 27,000 നിയമലംഘനങ്ങൾ, 50 പേർ പിടിയിൽ

New Report

Close