
തന്റെ ബൗളിംഗ് ആക്ഷനെക്കുറിച്ചുള്ള ഇന്ത്യൻ ആരാധകരുടെ വിമർശനങ്ങൾക്കും ചർച്ചകൾക്കും മറുപടിയുമായി പാകിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിഖ്. ഇന്ത്യയുമായുള്ള മത്സരത്തിന് മുൻപുള്ള സമ്മർദ്ദമാണ് ഇത്തരം ചർച്ചകൾക്ക് പിന്നിലെന്നും തന്നെ നേരിടാനുള്ള ഭയം കൊണ്ടാണ് ആരാധകർ ബൗളിംഗ് ആക്ഷനെ ചോദ്യം ചെയ്യുന്നതെന്നും താരം പ്രതികരിച്ചു. മാധ്യമങ്ങളിലെ ചർച്ചകളിൽ തനിക്ക് ശ്രദ്ധയില്ലെന്നും കളിയിലാണ് പൂർണ്ണ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ കൈമുട്ടിന്റെ വളവ് സംബന്ധിച്ച് രണ്ട് തവണ ആക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും ഐസിസി പരിശോധനയിൽ താരിഖ് ക്ലിയറൻസ് നേടിയിരുന്നു. യുഎസ്എയ്‌ക്കെതിരായ ലോകകപ്പ് അരങ്ങേറ്റത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി താരം ഫോം തെളിയിച്ചു കഴിഞ്ഞു. പേസർമാരെ കുറച്ച് സ്പിന്നർമാരെ വിശ്വസിച്ച് ഇറങ്ങുന്ന പാക് നിരയിലെ പ്രധാന ആയുധമാണ് താരിഖ്. ബംഗ്ലാദേശ് വിഷയത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറാൻ ശ്രമിച്ചെങ്കിലും ഐസിസി ഇടപെടലിനെത്തുടർന്ന് മത്സരം ഫെബ്രുവരി 15-ന് തന്നെ നടക്കും.
The post ‘ഇന്ത്യയ്ക്ക് ഭയമാണ്, അതാണ് ഈ പരാതികൾ’; ആരാധകർക്ക് മറുപടിയുമായി ഉസ്മാൻ താരി appeared first on Express Kerala.


