
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പ്രസ്താവിക്കും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ വേട്ടയാടാനായി കെട്ടിച്ചമച്ചതാണെന്നും രാഹുൽ കോടതിയിൽ വാദിച്ചു. എന്നാൽ, എം.എൽ.എയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന ശക്തമായ നിലപാടിലാണ് പ്രോസിക്യൂഷനും പരാതിക്കാരിയും.
രാഹുലിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഒന്നാം കേസിൽ മാത്രമാണ് ഇനി വിധി വരാനുള്ളത്. ഈ കേസിൽ ഹൈക്കോടതി നേരത്തെ രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. നാളത്തെ കോടതി വിധി രാഹുൽ മാങ്കൂട്ടത്തിലിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്.
The post ജാമ്യം കിട്ടുമോ അതോ കുരുക്ക് മുറുകുമോ? രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹർജിയിൽ നാളെ ഹൈക്കോടതി തീരുമാനം appeared first on Express Kerala.


