loader image
കോഴിക്കോട് വലിയങ്ങാടി മോഷണം! രണ്ടാം പ്രതിയും പൊലീസ് വലയിൽ

കോഴിക്കോട് വലിയങ്ങാടി മോഷണം! രണ്ടാം പ്രതിയും പൊലീസ് വലയിൽ

കോഴിക്കോട് വലിയങ്ങാടിയിലെ ആക്രിക്കടയിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ചെമ്പുകമ്പിയും പണവും കവർന്ന കേസിൽ കൂട്ടുപ്രതിയെയും പൊലീസ് പിടികൂടി. ഫറോക്ക് കോളജ് സ്വദേശി മഠത്തിൽത്തൊടി വീട്ടിൽ രതീഷിനെയാണ് (42) കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി അമ്പായത്തോട് സ്വദേശി മനു ആനന്ദിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ജനുവരി 23-ന് കെ.പി. കേശവമേനോൻ റോഡിലെ അമർ അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ പിൻവാതിൽ തകർത്താണ് ഇരുവരും ചേർന്ന് മോഷണം നടത്തിയത്.

ഏകദേശം രണ്ട് ലക്ഷം രൂപ വിപണി വിലവരുന്ന 175 കിലോ ചെമ്പുകമ്പിയും ആറായിരം രൂപയുമാണ് സ്ഥാപനത്തിൽ നിന്ന് കവർന്നത്. പിടിയിലായ രതീഷ് മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ തലശ്ശേരി, കണ്ണൂർ ടൗൺ സ്റ്റേഷനുകളിലും നിലവിൽ കേസുകൾ നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കും.

The post കോഴിക്കോട് വലിയങ്ങാടി മോഷണം! രണ്ടാം പ്രതിയും പൊലീസ് വലയിൽ appeared first on Express Kerala.

See also  പ്രസംഗിക്കാൻ വിളിച്ചത് വൈകി! വി.ഡി. സതീശന്റെ വേദിയിൽ ഷാഫിക്ക് അതൃപ്തി
Spread the love

New Report

Close