loader image
കേരളം ചുട്ടുപൊള്ളുന്നു; കടുംവേനലിന് സമാനമായ ചൂട്, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

കേരളം ചുട്ടുപൊള്ളുന്നു; കടുംവേനലിന് സമാനമായ ചൂട്, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

വേനൽക്കാലം ഔദ്യോഗികമായി തുടങ്ങുന്നതിന് മുൻപേ കേരളത്തിൽ കടുത്ത ചൂട് അനുഭവപ്പെടുന്നു. സംസ്ഥാനത്തെ മിക്ക ജില്ലകളിലും താപനില സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 37.2°C കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തി. പാലക്കാട്, പുനലൂർ, തിരുവനന്തപുരം തുടങ്ങി ഭൂരിഭാഗം സ്ഥലങ്ങളിലും താപനില ക്രമാതീതമായി ഉയരുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം കൂടുതലായതിനാൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. കോന്നി, മൂന്നാർ, മാനന്തവാടി ഉൾപ്പെടെ ഒൻപതോളം സ്ഥലങ്ങളിൽ അൾട്രാവയലറ്റ് ഇൻഡക്സിൽ യെല്ലോ അലർട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. നിർജലീകരണം, സൂര്യാതപം, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ആവശ്യത്തിന് വെള്ളം കുടിക്കാനും പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കണം.

The post കേരളം ചുട്ടുപൊള്ളുന്നു; കടുംവേനലിന് സമാനമായ ചൂട്, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ appeared first on Express Kerala.

See also  ദിവസവും 400 രൂപ മാറ്റിവെക്കാനുണ്ടോ? പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതിയിൽ നിങ്ങൾ ലക്ഷാധിപതിയാകാം
Spread the love

New Report

Close