loader image
ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് 2026: ഖുൽനയിൽ സംഘർഷം; ബിഎൻപി നേതാവിന്റെ മരണത്തിൽ ദുരൂഹത

ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് 2026: ഖുൽനയിൽ സംഘർഷം; ബിഎൻപി നേതാവിന്റെ മരണത്തിൽ ദുരൂഹത

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് ശേഷം ബംഗ്ലാദേശിൽ നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പ് അക്രമസംഭവങ്ങളാൽ കലുഷിതമാകുന്നു. വ്യാഴാഴ്ച വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ ഖുൽനയിൽ ബിഎൻപി നേതാവ് മരിച്ചതാണ് രാജ്യത്തെ പുതിയ സംഘർഷങ്ങളിലേക്ക് നയിച്ചത്. ഖുൽന മെട്രോപൊളിറ്റൻ ബിഎൻപിയുടെ മുൻ ഓഫീസ് സെക്രട്ടറി മൊഹിബുസ്സമാൻ കൊച്ചി (60) ആണ് കൊല്ലപ്പെട്ടത്. ഖുൽന ആലിയ മദ്രസ പോളിംഗ് സ്റ്റേഷന് പുറത്ത് ബിഎൻപി-ജമാഅത്ത് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയാണ് മരണത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാവിലെ വോട്ടുചെയ്യാൻ എത്തിയതായിരുന്നു മൊഹിബുസ്സമാൻ. മദ്രസ പ്രിൻസിപ്പൽ ജമാഅത്തിന് വേണ്ടി പോളിംഗ് സ്റ്റേഷനുള്ളിൽ പ്രചാരണം നടത്തുന്നത് അദ്ദേഹം എതിർത്തു. ഇത് ബിഎൻപി, ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ തമ്മിലുള്ള രൂക്ഷമായ തർക്കത്തിലേക്ക് നയിച്ചു. തർക്കത്തിനിടെ എതിരാളികൾ കൊച്ചിയെ തള്ളിമാറ്റിയെന്നും അടുത്തുള്ള മരത്തിൽ തലയിടിച്ച് വീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നും ബിഎൻപി നേതാക്കൾ ആരോപിക്കുന്നു. എന്നാൽ, അദ്ദേഹം കുഴഞ്ഞുവീണതാണെന്നും തങ്ങൾ ആക്രമിച്ചിട്ടില്ലെന്നുമാണ് ജമാഅത്ത് നേതൃത്വത്തിന്റെ വിശദീകരണം.

Also Read: അഹമ്മദാബാദ് വിമാന ദുരന്തം! അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ നൽകണം; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നിർദ്ദേശം

See also  അയ്യപ്പസംഗമത്തിൽ ‘ഭജൻസ്’ തട്ടിപ്പ്? പങ്കെടുക്കാത്ത ഗ്രൂപ്പിന്റെ പേരിൽ എട്ടു ലക്ഷത്തിന്റെ ബില്ല്!

15 വർഷം നീണ്ട ഹസീന ഭരണത്തിന് ശേഷം മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന് കീഴിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ തിരഞ്ഞെടുപ്പിലെ ആദ്യ മരണമായാണ് മൊഹിബുസ്സമാൻ കൊച്ചിയുടേത് രേഖപ്പെടുത്തിയിരിക്കുന്നത്. മുതിർന്ന നേതാക്കളുടെ വിയോഗം ഖുൽനയിലെ ബിഎൻപി പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിഎൻപി സ്ഥാനാർത്ഥി നസ്രുൾ ഇസ്ലാം ആവശ്യപ്പെട്ടു.

The post ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് 2026: ഖുൽനയിൽ സംഘർഷം; ബിഎൻപി നേതാവിന്റെ മരണത്തിൽ ദുരൂഹത appeared first on Express Kerala.

Spread the love

New Report

Close