loader image
വസ്തു തർക്കത്തിൽ ഭാര്യാസഹോദരനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് നാല് വർഷം കഠിനതടവും പിഴയും‌

വസ്തു തർക്കത്തിൽ ഭാര്യാസഹോദരനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് നാല് വർഷം കഠിനതടവും പിഴയും‌

സ്തു തർക്കത്തെത്തുടർന്ന് ഭാര്യാസഹോദരനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിക്ക് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുത്തിയതോട് എഴുപുന്ന സൗത്ത് സ്വദേശി സോമനെ (42) ആണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2020 ജൂൺ 27-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ ഭാര്യയുടെ സഹോദരനായ ശശിയെ വെട്ടരിവാൾ കൊണ്ട് തലയ്ക്കും കവിളിലും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. കുത്തിയതോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

മരം വെട്ടുകാരനായ പ്രതി, മുൻപും ഇതേ ഭാര്യാസഹോദരനെ ആക്രമിച്ച മറ്റൊരു കേസിൽ ഏഴ് വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിയെ കനത്ത സുരക്ഷയിലാണ് കോടതിയിൽ ഹാജരാക്കിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.ബി. ശാരി ഹാജരായി. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി കൂടുതൽ കാലം തടവ് അനുഭവിക്കേണ്ടി വരും.

The post വസ്തു തർക്കത്തിൽ ഭാര്യാസഹോദരനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് നാല് വർഷം കഠിനതടവും പിഴയും‌ appeared first on Express Kerala.

See also  പാങ്ങോട് സൈനിക ക്യാമ്പിൽ വൻ മോഷണം; 2 കോടി വിലവരുന്ന ആനക്കൊമ്പ് കാണാതായി
Spread the love

New Report

Close