ബാഴ്‌സയെ തകർത്ത് അത്‌ലറ്റിക്കോ മാഡ്രിഡ്; കോപ്പ ഡെൽ റേ സെമിയിൽ ഏകപക്ഷീയ ജയം

ബാഴ്‌സയെ തകർത്ത് അത്‌ലറ്റിക്കോ മാഡ്രിഡ്; കോപ്പ ഡെൽ റേ സെമിയിൽ ഏകപക്ഷീയ ജയം

മാഡ്രിഡ്: കോപ്പ ഡെൽ റേ ആദ്യപാദ സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയെ തകർത്ത് അത്‌ലറ്റിക്കോ മാഡ്രിഡ്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഡീഗോ സിമിയോണിയും സംഘവും ബാഴ്‌സയുടെ വലനിറച്ചത്. ഈ വമ്പൻ ജയത്തോടെ ഫൈനൽ പ്രവേശനം അത്‌ലറ്റിക്കോ ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ അത്‌ലറ്റിക്കോ മാഡ്രിഡ് ആധിപത്യം പുലർത്തി. ഏഴാം മിനിറ്റിൽ ബാഴ്‌സലോണ ഡിഫൻഡർ എറിക് ഗാർസിയ വഴങ്ങിയ ഓൺഗോളിലൂടെയാണ് അത്‌ലറ്റിക്കോ ലീഡ് നേടിയത്. ഗാർസിയയുടെ ഈ പിഴവ് ബാഴ്‌സയുടെ പ്രതിരോധത്തിന്റെ താളം തെറ്റിച്ചു. അധികം വൈകാതെ തന്നെ 14-ാം മിനിറ്റിൽ അന്റോയ്ൻ ഗ്രീസ്‌മാനിലൂടെ അത്‌ലറ്റിക്കോ തങ്ങളുടെ ലീഡ് രണ്ടാക്കി ഉയർത്തി.

Also Read: ‘ബുദ്ധി ഉപയോഗിക്കുന്നില്ല, സഞ്ജു അവസരങ്ങൾ തുലയ്ക്കുന്നു’; മലയാളി താരത്തിനെതിരെ ആഞ്ഞടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

33-ാം മിനിറ്റിൽ അർജന്റൈൻ താരം ജൂലിയൻ അൽവാരസിന്റെ മികച്ചൊരു പാസിൽ നിന്നും അഡമോള ലുക്മാൻ അത്‌ലറ്റിക്കോയുടെ മൂന്നാം ഗോൾ കണ്ടെത്തി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇഞ്ചുറി ടൈമിൽ ലുക്മാന്റെ പാസിൽ നിന്നും അൽവാരസ് കൂടി ലക്ഷ്യം കണ്ടതോടെ ബാഴ്‌സലോണയുടെ പതനം പൂർണ്ണമായി.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ബാഴ്‌സ ശ്രമിച്ചെങ്കിലും അത്‌ലറ്റിക്കോയുടെ കരുത്തുറ്റ പ്രതിരോധം മറികടക്കാൻ അവർക്ക് കഴിഞ്ഞില്ല. മാർച്ച് മൂന്നിനാണ് രണ്ടാം പാദ മത്സരം നടക്കുക. സ്വന്തം മൈതാനത്ത് നടക്കുന്ന രണ്ടാം പാദത്തിൽ വൻ അട്ടിമറി നടത്തിയാൽ മാത്രമേ ബാഴ്‌സലോണയ്ക്ക് ഫൈനലിൽ എത്താൻ സാധിക്കൂ.

The post ബാഴ്‌സയെ തകർത്ത് അത്‌ലറ്റിക്കോ മാഡ്രിഡ്; കോപ്പ ഡെൽ റേ സെമിയിൽ ഏകപക്ഷീയ ജയം appeared first on Express Kerala.

Spread the love
Scroll to Top