loader image
കാമുകന്റെ സുഹൃത്തായ 19കാരിയെ പോയിന്റ് ബ്ലാങ്കിൽ വെടിവച്ചുകൊന്നു; 25കാരിയായ കാമുകിയും യുവാവും പിടിയിൽ

കാമുകന്റെ സുഹൃത്തായ 19കാരിയെ പോയിന്റ് ബ്ലാങ്കിൽ വെടിവച്ചുകൊന്നു; 25കാരിയായ കാമുകിയും യുവാവും പിടിയിൽ

മുംബൈ: പ്രണയപ്പകയും സംശയവും ഒടുവിൽ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചു. മുംബൈയിലെ ശിവാജി നഗറിൽ 19കാരിയായ ഷിഫ ഷെയ്ഖ് എന്ന പെൺകുട്ടിയെ 25കാരിയായ യുവതി പോയിന്റ് ബ്ലാങ്കിൽ വെടിവച്ചുകൊന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശിവാജി നഗറിലെ ഫുർഖാനിയ മസ്ജിദ് മേഖലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ പ്രതിയായ യുവതിയെയും ഇവരുടെ കാമുകനായ 23കാരനെയും മുംബൈ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്തു.

ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് ഉച്ചയ്ക്ക് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു ഷിഫ. ശിവാജി നഗറിൽ വച്ച് പ്രതിയായ യുവതിയുമായി ഷിഫ കണ്ടുമുട്ടുകയും ഇരുവരും തമ്മിൽ രൂക്ഷമായ തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. വാക്കുതർക്കം മുറുകുന്നതിനിടെ പ്രകോപിതയായ യുവതി കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് ഷിഫയുടെ മുഖത്തേക്ക് വെടിയുതിർക്കുകയായിരുന്നു. തൊട്ടടുത്ത് നിന്നുള്ള വെടിയേറ്റ ഷിഫയുടെ തലയോട്ടി തകർന്നു. ജനവാസ മേഖലയിൽ പട്ടാപ്പകൽ നടന്ന വെടിവയ്പ്പ് നാട്ടുകാരെ വലിയ രീതിയിൽ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്.

Also Read: അച്ഛന്റെ മരണത്തിന് കാരണം അമ്മയുടെ മന്ത്രവാദം; ജോത്സ്യന്റെ വാക്ക് വിശ്വസിച്ച് അമ്മയെ കൊലപ്പെടുത്തി മകൾ

See also  ദേശീയ പണിമുടക്ക് ദിവസവും സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ..!

വെടിയൊച്ച കേട്ടെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടന്ന ഷിഫയെ ഘാട്കോപറിലെ ജാവാഡി ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മുഖത്തും കവിളിലും വളരെ അടുത്തുനിന്നാണ് വെടിയേറ്റതെന്ന് പരിശോധനയിൽ വ്യക്തമായി. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിൽ 12 മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെ വലയിലാക്കി.

കാമുകന് ഷിഫയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പിടിയിലായ 23കാരന് ലഹരി മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും ഇവർക്ക് തോക്ക് എവിടെ നിന്ന് ലഭിച്ചു എന്ന കാര്യവും പൊലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ നീക്കം.

The post കാമുകന്റെ സുഹൃത്തായ 19കാരിയെ പോയിന്റ് ബ്ലാങ്കിൽ വെടിവച്ചുകൊന്നു; 25കാരിയായ കാമുകിയും യുവാവും പിടിയിൽ appeared first on Express Kerala.

Spread the love

New Report

Close