loader image
‘മരണത്തിന്റെ സമവാക്യം’ തേടി പ്രേക്ഷകർ; ‘അനോമി’ സക്സസ്സ് ടീസർ പുറത്തിറക്കി മമ്മൂട്ടിയും മോഹൻലാലും!

‘മരണത്തിന്റെ സമവാക്യം’ തേടി പ്രേക്ഷകർ; ‘അനോമി’ സക്സസ്സ് ടീസർ പുറത്തിറക്കി മമ്മൂട്ടിയും മോഹൻലാലും!

റിയാസ് മാരാത്ത് സംവിധാനം ചെയ്ത ‘അനോമി’ തീയേറ്ററുകളിൽ മികച്ച വിജയം നേടുകയാണ്. ചിത്രത്തിന്റെ വിജയത്തിൽ പങ്കുചേർന്നുകൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും ചേർന്ന് അനോമിയുടെ ‘സക്സസ് ടീസർ’ തങ്ങളുടെ ഔദ്യോഗിക പേജുകളിലൂടെ പുറത്തിറക്കി.

‘മരണത്തിന്റെ സമവാക്യം’ (The Equation of Death) എന്ന വിത്യസ്തമായ പ്രമേയവുമായി എത്തിയ ചിത്രം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്. മരണത്തിന് തൊട്ടുപിന്നാലെ സംഭവിക്കുന്ന നിഗൂഢതകളെ ശാസ്ത്രീയമായും വൈകാരികമായും അവതരിപ്പിച്ചതാണ് ചിത്രത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകം.

Also Read: ‘മമ്മൂട്ടിയും മട്ടൻ ബിരിയാണിയും ഇഷ്ടമുള്ളവരുടെ കൂടെ അച്ചാറായി ഞാനും ഇരുന്നോട്ടെ’; കൈയടി നേടി ആസിഫ് അലി

ഏറെ നാളുകൾക്ക് ശേഷം ഭാവനയും റഹ്‌മാനും ഒന്നിച്ചെത്തിയ ചിത്രം ഇരുവരുടെയും മികച്ച പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. ‘അനിമൽ’ സിനിമയിലൂടെ ശ്രദ്ധേയനായ ഹർഷവർദ്ധൻ രാമേശ്വർ ഒരുക്കിയ സംഗീതവും സുജിത് സാരംഗിന്റെ ഛായാഗ്രഹണവും ചിത്രത്തിന് രാജ്യാന്തര നിലവാരമുള്ള ദൃശ്യാനുഭവം നൽകുന്നു. പനോരമ സ്റ്റുഡിയോസ്, ടി-സീരീസ്, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവർക്കൊപ്പം ഭാവന ഫിലിം പ്രൊഡക്ഷൻസും ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിനൊപ്പം നിഗൂഢതകൾ നിറഞ്ഞ ദൃശ്യഭാഷ കൂടി ചേരുന്നതോടെ തീയേറ്ററിൽ തന്നെ ആസ്വദിക്കേണ്ട വിസ്മയമായി അനോമി മാറിയിരിക്കുകയാണ്. കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ് ചിത്രത്തിന്റെ പ്രധാന നിർമ്മാതാക്കൾ. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

See also  കുഞ്ഞിന്റെ മാല മോഷ്ടിച്ച് വിഴുങ്ങി; നിലമ്പൂരിൽ യുവതി പിടിയിൽ

The post ‘മരണത്തിന്റെ സമവാക്യം’ തേടി പ്രേക്ഷകർ; ‘അനോമി’ സക്സസ്സ് ടീസർ പുറത്തിറക്കി മമ്മൂട്ടിയും മോഹൻലാലും! appeared first on Express Kerala.

Spread the love

New Report

Close