loader image
ശ്രീലങ്കൻ ലൊക്കേഷനിൽ തരംഗമായി ‘പേട്രിയറ്റ്’; ബിടിഎസ് പുറത്ത്!

ശ്രീലങ്കൻ ലൊക്കേഷനിൽ തരംഗമായി ‘പേട്രിയറ്റ്’; ബിടിഎസ് പുറത്ത്!

ലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ന്റെ ആദ്യ ബിടിഎസ് വീഡിയോ പുറത്തിറങ്ങി. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ മെഗാ മൾട്ടിസ്റ്റാർ ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. നീണ്ട 18 വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിന്റെ രണ്ട് ഇതിഹാസ താരങ്ങൾ ഒരുമിച്ച് സ്ക്രീനിലെത്തുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച ശ്രീലങ്കൻ ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ഈ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു വർഷത്തിലധികം നീണ്ട ചിത്രീകരണം ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ തുടങ്ങി വിവിധ രാജ്യങ്ങളിലായാണ് പൂർത്തിയാക്കിയത്.

Also Read: ‘മരണത്തിന്റെ സമവാക്യം’ തേടി പ്രേക്ഷകർ; ‘അനോമി’ സക്സസ്സ് ടീസർ പുറത്തിറക്കി മമ്മൂട്ടിയും മോഹൻലാലും!

ഏപ്രിൽ 23-ന് ചിത്രം ആഗോളതലത്തിൽ തീയേറ്ററുകളിലെത്തും. നയൻതാര, രാജീവ് മേനോൻ, ദർശന രാജേന്ദ്രൻ, രേവതി തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം. ബോളിവുഡ് താരം മാനുഷ് നന്ദൻ ഛായാഗ്രഹണവും മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്ന് എഡിറ്റിംഗും നിർവഹിക്കുന്നു. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ വെല്ലുന്ന സാങ്കേതിക മികവോടെയാണ് ചിത്രം ഒരുങ്ങുന്നതെന്ന സൂചനയാണ് പുറത്തുവന്ന ടീസറുകളും ബിടിഎസ് വീഡിയോകളും നൽകുന്നത്. മോഹൻലാൽ ഇതിനോടകം തന്നെ ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കി കഴിഞ്ഞു. ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പു ഫിലിംസും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്.

See also  ജോലി സ്ഥലത്തെ സമ്മർദ്ദം മാറ്റാം; സന്തോഷം കണ്ടെത്താൻ 12 വഴികളുമായി ന്യൂറോ സയൻസ്

The post ശ്രീലങ്കൻ ലൊക്കേഷനിൽ തരംഗമായി ‘പേട്രിയറ്റ്’; ബിടിഎസ് പുറത്ത്! appeared first on Express Kerala.

Spread the love

New Report

Close