loader image
കുട്ടികളുടെ സർഗാത്മകത വളരട്ടെ! 13 വയസ്സിന് താഴെയുള്ളവർക്ക് സ്കൂളുകളിൽ എഐ ടൂളുകൾ വിലക്കി യുഎഇ

കുട്ടികളുടെ സർഗാത്മകത വളരട്ടെ! 13 വയസ്സിന് താഴെയുള്ളവർക്ക് സ്കൂളുകളിൽ എഐ ടൂളുകൾ വിലക്കി യുഎഇ

ചെറുപ്രായത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ അമിതമായി ആശ്രയിക്കുന്നത് കുട്ടികളുടെ ചിന്താശേഷിയെയും പ്രശ്നപരിഹാര ശേഷിയെയും ബാധിക്കുമെന്ന വിലയിരുത്തലിൽ 13 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് സ്കൂളുകളിൽ എഐ ഉപയോഗിക്കുന്നതിന് യുഎഇ വിലക്കേർപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ‘സേഫ് ആൻഡ് റെസ്‌പോൺസിബിൾ യൂസ് ഓഫ് എഐ 2026’ നയരേഖയിലാണ് ഈ കർശന നിർദ്ദേശങ്ങളുള്ളത്. 14 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് എഐ ഉപയോഗിക്കണമെങ്കിൽ രക്ഷിതാക്കളുടെ രേഖാമൂലമുള്ള അനുമതി നിർബന്ധമാണ്. കൂടാതെ, അധ്യാപകരുടെ നേരിട്ടുള്ള മേൽനോട്ടമില്ലാതെ ഒരു ഘട്ടത്തിലും എഐ ടൂളുകൾ പഠനത്തിനായി ഉപയോഗിക്കാൻ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

സൈബർ സുരക്ഷയും സ്വകാര്യതയും മുൻനിർത്തിയാണ് ഈ നിയന്ത്രണങ്ങൾ പ്രധാനമായും നടപ്പിലാക്കുന്നത്. ജനറേറ്റീവ് എഐ ടൂളുകൾ ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാറുള്ളതിനാൽ കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ എത്തുന്നത് തടയാൻ ഇതിലൂടെ സാധിക്കും. കൂടാതെ, എഐ നൽകുന്ന വിവരങ്ങൾ എല്ലായ്പ്പോഴും കൃത്യമാകണമെന്നില്ലാത്തതിനാൽ, ശരിയും തെറ്റും തിരിച്ചറിയാൻ പ്രായമാകാത്ത കുട്ടികൾ തെറ്റായ വിവരങ്ങൾ വിശ്വസിക്കുന്നത് പഠനത്തെ ദോഷകരമായി ബാധിക്കും. ഹോംവർക്കുകളും അസൈൻമെന്റുകളും സ്വന്തം അധ്വാനത്തിലൂടെ പൂർത്തിയാക്കുന്ന ശീലം വളർത്തുകയാണ് ലക്ഷ്യം.

See also  കൊടുവള്ളിയിൽ വീടിന് സമീപത്തെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് പന്ത്രണ്ടുകാരി മരിച്ചു

Also Read: ദോഫാറിൽ ട്രക്കുകൾക്ക് നിയന്ത്രണം! തിരക്കേറിയ സമയങ്ങളിൽ ഗതാഗതം അനുവദിക്കില്ല

നിയമലംഘനം നടത്തുന്ന വിദ്യാർഥികൾക്കെതിരെ കർശന നടപടിയുണ്ടാകും. പരീക്ഷകളിൽ എഐ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആ പരീക്ഷയിൽ നിന്ന് വിദ്യാർഥിയെ അയോഗ്യനാക്കും. കൂടാതെ, നിയമം ലംഘിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി സത്യവാങ്മൂലം എഴുതിവാങ്ങും. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് താൽക്കാലിക സസ്‌പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരും. അതേസമയം, പാഠ്യപദ്ധതിയുടെ ഭാഗമായി എഐയെക്കുറിച്ചുള്ള അറിവ് നൽകുന്ന ക്ലാസുകൾ എല്ലാ ഗ്രേഡുകളിലും തുടരും.

The post കുട്ടികളുടെ സർഗാത്മകത വളരട്ടെ! 13 വയസ്സിന് താഴെയുള്ളവർക്ക് സ്കൂളുകളിൽ എഐ ടൂളുകൾ വിലക്കി യുഎഇ appeared first on Express Kerala.

Spread the love

New Report

Close