loader image
തൃശൂർ പൂരം കലക്കൽ! പോലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ്; പഴി തിരുവമ്പാടി ദേവസ്വത്തിന്

തൃശൂർ പൂരം കലക്കൽ! പോലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ്; പഴി തിരുവമ്പാടി ദേവസ്വത്തിന്

തൃശൂർ പൂരം കലക്കൽ വിവാദത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ് നൽകിക്കൊണ്ടുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. പൂരം കലക്കിയതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മനഃപൂർവമായ ഗൂഢാലോചനയോ വീഴ്ചയോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഏറെ വിവാദങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ച എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയും റിപ്പോർട്ടിൽ പരാമർശങ്ങളില്ലെന്നാണ് സൂചന. 2024 ഒക്ടോബറിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്റെ ഭാഗമായുള്ള ഈ റിപ്പോർട്ട് ഇപ്പോൾ എഡിജിപിക്ക് കൈമാറിയിരിക്കുകയാണ്.

കളക്ടർ വിളിച്ച പ്രാഥമിക യോഗം മുതൽ തിരുവമ്പാടി ദേവസ്വം സ്വീകരിച്ച കടുത്ത നിലപാടുകളാണ് പൂരം അലങ്കോലപ്പെടാൻ കാരണമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. പോലീസുമായി സഹകരിക്കുന്നതിലുണ്ടായ പാളിച്ചകളും ദേവസ്വത്തിന്റെ കടുംപിടിത്തങ്ങളും പ്രശ്നങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ, തിരുവമ്പാടി ദേവസ്വത്തെ കേസിൽ പ്രതി ചേർത്തിട്ടില്ല. ഈ റിപ്പോർട്ട് ഉടൻ തന്നെ കോടതിയിൽ സമർപ്പിക്കുമെന്നും അതിനുശേഷമാകും തുടർന്നുള്ള നിയമനടപടികൾ സ്വീകരിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.

Also Read: കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

See also  ചരിത്രത്തിലാദ്യമായി ഒമാൻ റമസാൻ മാസപ്പിറവി മുൻകൂട്ടി പ്രഖ്യാപിച്ചു

അതേസമയം, ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ തിരക്കഥയിൽ എഡിജിപി അജിത് കുമാർ സംവിധാനം ചെയ്ത വ്യാജ റിപ്പോർട്ടാണിതെന്ന് അദ്ദേഹം ആരോപിച്ചു. തിരുവമ്പാടി ദേവസ്വത്തിന് മേൽ കുറ്റം ചുമത്തി പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം പൂർത്തിയാക്കാൻ 16 മാസം എടുത്തതിലെ അസ്വാഭാവികതയും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാവുകയാണ്.

The post തൃശൂർ പൂരം കലക്കൽ! പോലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ്; പഴി തിരുവമ്പാടി ദേവസ്വത്തിന് appeared first on Express Kerala.

Spread the love

New Report

Close