loader image
റിയാദ് – ദോഹ യാത്ര ഇനി 2 മണിക്കൂർ, സൗദി-ഖത്തർ അതിവേഗ റെയിൽവേ; അറിയേണ്ടതെല്ലാം

റിയാദ് – ദോഹ യാത്ര ഇനി 2 മണിക്കൂർ, സൗദി-ഖത്തർ അതിവേഗ റെയിൽവേ; അറിയേണ്ടതെല്ലാം

ൾഫ് മേഖലയിലെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള അതിവേഗ ഇലക്ട്രിക് റെയിൽവേ പദ്ധതിക്ക് ഔദ്യോഗിക അംഗീകാരമായി. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന കരാറിന് പച്ചക്കൊടി വീശിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും നേരത്തെ തന്നെ ഈ പദ്ധതിക്ക് പിന്തുണ അറിയിച്ചിരുന്നു.

ഏകദേശം 785 കിലോമീറ്റർ നീളമുള്ള പാതയാണിത്. സൗദി തലസ്ഥാനമായ റിയാദിനെ ഖത്തർ തലസ്ഥാനമായ ദോഹയുമായി ബന്ധിപ്പിക്കുന്നു ഇതിനെ ബന്ധിപ്പിക്കുന്നു. അൽ-ഹോഫുഫ്, ദമ്മാം എന്നീ പ്രധാന സ്റ്റേഷനുകൾ ഇതിലുണ്ടാകും. മണിക്കൂറിൽ 300 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിനുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതോടെ നിലവിൽ റോഡ് മാർഗ്ഗം 6 മണിക്കൂറിലധികം എടുക്കുന്ന യാത്ര വെറും 2 മണിക്കൂറായി കുറയും. റിയാദിലെ കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ടും ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടും തമ്മിൽ ഈ റെയിൽവേ നേരിട്ട് ബന്ധിപ്പിക്കും.

See also  “കിഫ്ബി വഴി വികസന വിപ്ലവം! വിഴിഞ്ഞം കേരളത്തിന്റെ ഭാവി മാറ്റിക്കുറിക്കും”: മന്ത്രി വി.എൻ. വാസവൻ

ഈ റെയിൽവേ പാത കേവലം ഒരു ഗതാഗത സംവിധാനം മാത്രമല്ല, ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്ക് വലിയ കരുത്തേകും. രണ്ട് രാജ്യങ്ങളുടെയും ജിഡിപിയിലേക്ക് ഏകദേശം 115 ബില്യൺ റിയാൽ (ഏകദേശം 2.5 ലക്ഷം കോടി രൂപ) വരുമാനം ഈ പദ്ധതിയിലൂടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നേരിട്ടും അല്ലാതെയുമായി 30,000-ത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. പ്രതിവർഷം ഒരു കോടിയിലധികം യാത്രക്കാർ ഈ സേവനം ഉപയോഗിക്കുമെന്നാണ് കണക്കുകൂട്ടൽ.

Also Read: കുട്ടികളുടെ സർഗാത്മകത വളരട്ടെ! 13 വയസ്സിന് താഴെയുള്ളവർക്ക് സ്കൂളുകളിൽ എഐ ടൂളുകൾ വിലക്കി യുഎഇ

പൂർണ്ണമായും ഇലക്ട്രിക് ശൃംഖലയിൽ പ്രവർത്തിക്കുന്ന ഈ പദ്ധതി ആറ് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അത്യാധുനിക സ്മാർട്ട് എൻജിനീയറിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ പാത കാർബൺ പുറന്തള്ളൽ കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

ഗൾഫ് കോപ്പറേഷൻ കൗൺസിൽ രാജ്യങ്ങൾക്കിടയിലുള്ള റെയിൽവേ ശൃംഖലയുടെ നിർമ്മാണത്തിൽ വലിയൊരു നാഴികക്കല്ലാണ് ഈ തീരുമാനം. ടൂറിസം, വ്യാപാരം എന്നീ മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് ഇത് വഴിയൊരുക്കും.

See also  വേദനയിലും മാതൃകയായി മാതാപിതാക്കൾ! കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post റിയാദ് – ദോഹ യാത്ര ഇനി 2 മണിക്കൂർ, സൗദി-ഖത്തർ അതിവേഗ റെയിൽവേ; അറിയേണ്ടതെല്ലാം appeared first on Express Kerala.

Spread the love

New Report

Close