
സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള ഹിയറിങ് നടപടികൾ ഇന്ന് അവസാനിക്കും. ഇതുവരെ 122 നിയോജക മണ്ഡലങ്ങളിൽ നടപടികൾ പൂർത്തിയായതായും അർഹരായ എല്ലാവരെയും ഉൾപ്പെടുത്തി പട്ടിക കുറ്റമറ്റതാക്കാനാണ് പ്രഥമ പരിഗണനയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇതുവരെ 39,297 പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇതിൽ താമസം മാറിയ 33,450 പേരും, വിദേശ പൗരത്വം സ്വീകരിച്ച 1,630 പേരും, മരിച്ചവരായ 4,217 പേരും ഉൾപ്പെടുന്നു. ഈ മാസം 21-നാണ് പരിഷ്കരിച്ച അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
The post തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള ഹിയറിങ് ഇന്ന് അവസാനിക്കും appeared first on Express Kerala.


