
മലയാളത്തിന്റെ പ്രിയ സംവിധായകൻ ജീത്തു ജോസഫ് ഷോ റണ്ണറായി എത്തുന്ന ഏറ്റവും പുതിയ വെബ് സീരീസ് ‘സീക്രട്ട് സ്റ്റോറീസ്: റോസ്‍ലിൻ’ ട്രെയിലർ പുറത്തിറങ്ങി. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 27-ന് സ്ട്രീമിംഗ് ആരംഭിക്കും.
പ്രശസ്ത ഗാനരചയിതാവ് വിനായക് ശശികുമാർ ആദ്യമായി തിരക്കഥാകൃത്തായി മാറുന്നു എന്നതാണ് ഈ സീരീസിന്റെ മറ്റൊരു പ്രത്യേകത. സുമേഷ് നന്ദകുമാറാണ് സംവിധായകൻ. സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിൽ മാത്യു ജോർജ്ജാണ് നിർമ്മാണം. റോസ്‍ലിൻ എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന ദുരൂഹതകളും ഉദ്വേഗഭരിതമായ സംഭവങ്ങളുമാണ് സീരീസ് ചർച്ച ചെയ്യുന്നത്.
Also Read: പ്രണയദിനത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംഗീത സമ്മാനം; ‘ഭീഷ്മർ’ സിനിമയിലെ പുത്തൻ ഗാനം പുറത്തിറങ്ങി
മീന, വിനീത്, ഹക്കിം ഷാ തുടങ്ങിയ വമ്പൻ താരനിരയും സീരീസിന്റെ ഭാഗമാണ്. പി.എം. ഉണ്ണികൃഷ്‍ണൻ ഛായാഗ്രഹണവും റിയാസ് കെ. ബദർ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. വിഷ്ണു ശ്യാമാണ് സംഗീത സംവിധായകൻ. റോജിൻ കെ. റോയിയാണ് പി.ആർ.ഒ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാഠി തുടങ്ങി ഏഴ് ഭാഷകളിൽ ഒരേസമയം സീരീസ് ലഭ്യമാകും.
The post ജിയോ ഹോട്ട്സ്റ്റാറിന്റെ വെബ് സീരീസ് ‘സീക്രട്ട് സ്റ്റോറീസ്: റോസ്‍ലിൻ’; ട്രെയിലർ പുറത്ത്! appeared first on Express Kerala.


