വര്‍ഷങ്ങളായുള്ള ആവശ്യത്തിന് ഒടുവില്‍ പരിഹാരമായി;പാലക്കാട് ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ മെമു ട്രെയിനില്‍ നാല് കോച്ചുകൾ സ്ഥിരമായി ഉൾപ്പെടുത്തി

വര്‍ഷങ്ങളായുള്ള ആവശ്യത്തിന് ഒടുവില്‍ പരിഹാരമായി;പാലക്കാട് ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ മെമു ട്രെയിനില്‍ നാല് കോച്ചുകൾ സ്ഥിരമായി ഉൾപ്പെടുത്തി

ജോലിക്കാരും വിദ്യാർത്ഥികളും ഉള്‍പ്പെടെ ദിവസേന ആയിരക്കണക്കിനു യാത്രക്കാർ ആശ്രയിക്കുന്ന പാലക്കാട് ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ മെമു(66609-10) ട്രെയിനില്‍ ഇനി മുതല്‍ കൂടുതല്‍ പേർക്ക് സുഖകരമായി യാത്ര ചെയ്യാം.നിലവില്‍ എട്ട് കോച്ചുകളിലായി 600 പേർക്ക് ഇരുന്നു യാത്ര ചെയ്യാവുന്ന ട്രെയിനില്‍ നാല് കോച്ചുകള്‍ കൂടി സ്ഥിരമായി ഉള്‍പ്പെടുത്തും. അതായത് 300 സീറ്റ് അധികമായി ലഭിക്കും. 12 കോച്ചുകളാകുന്നതോടെ ട്രെയിനില്‍ 900 പേർക്ക് ഇരുന്നു യാത്ര ചെയ്യാനാകും. ഫെബ്രുവരി 23 മുതലാണ് മെമു ട്രെയിനില്‍ കൂടുതല്‍ കോച്ചുകള്‍ ഉള്‍പ്പെടുത്തുക. ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസ് നടത്തുന്ന ട്രെയിനില്‍ നിലവില്‍ വൻ യാത്രാത്തിരക്കാണ് അനുഭവപ്പെടുന്നത്. വളരെ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാമെന്നതിനാല്‍ തൃശൂർ, എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാർ കൂടുതലും ആശ്രയിക്കുന്ന ട്രെയിൻ കൂടിയാണിത്.

രാവിലെ 7.20നു പാലക്കാട് നിന്നു പുറപ്പെടുന്ന ട്രെയിൻ 11.15ന് എറണാകുളം ജംഗ്ഷനിലെത്തും. പറളി(7.30), മങ്കര(7.37), ലക്കിടി(7.45), ഒറ്റപ്പാലം(7.56), മാന്നനൂർ(8.05), വള്ളത്തോള്‍നഗർ(8.19), മുള്ളൂർക്കര(8.24), വടക്കാഞ്ചേരി(8.33), മുളങ്കുന്നത്തുകാവ്(8.41), പൂങ്കുന്ന(8.50), തൃശൂർ(8.54), ഒല്ലൂർ(9.04), പുതുക്കാട്(9.13), നെല്ലായി(9.18), ഇരിങ്ങാലക്കുട(9.26), ചാലക്കുടി(9.34), ഡിവൈൻനഗർ(9.38), കൊരട്ടി(9.42), കറുകുറ്റി(9.46), അങ്കമാലി(9.53), ചൊവ്വര(10.00), ആലുവ(10.06), കളമശ്ശേരി(10.15), ഇടപ്പള്ളി(10.23), എറണാകുളം ടൗണ്‍(10.34) എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ട്. മടക്ക ട്രെയിൻ ഉച്ച കഴിഞ്ഞ് 2.45ന് എറണാകുളത്ത് നിന്നു പുറപ്പെട്ട് വൈകിട്ട് 6.35ന് പാലക്കാട് എത്തും.

Spread the love
See also  ഇരിങ്ങാലക്കുട നഗരസഭയിലെ കാഷ്യർ തട്ടിയെടുത്തത് 99.70 ലക്ഷം രൂപ ; കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top