
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തോടൊപ്പം ഓരോ കുട്ടിയുടെയും അക്കാദമിക് നിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 43 ലക്ഷം വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷയും പഠനനിലവാരം മെച്ചപ്പെടുത്താൻ ‘സബ്ജക്ട് മിനിമം’ പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. കൂടാതെ, 2,000 ഹൈസ്കൂളുകളിലായി 7,000 റോബോട്ടിക് ലാബുകൾ സജ്ജമാക്കിയതോടെ കേരളത്തിലെ വിദ്യാലയങ്ങൾ രാജ്യത്തെ ആദ്യ ഡിജിറ്റൽ സാക്ഷരതയുള്ള കേന്ദ്രങ്ങളായി മാറിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കിഫ്ബി വഴി 973 സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. 2021-ന് ശേഷം 30,564 അധ്യാപക നിയമനങ്ങൾ സുതാര്യമായി പൂർത്തിയാക്കിയ സർക്കാർ, ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലൂടെ വിദ്യാഭ്യാസ രംഗത്ത് വലിയ ഘടനാപരമായ മാറ്റങ്ങളാണ് ലക്ഷ്യമിടുന്നത്. അയൽ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് സ്കൂളുകൾ പൂട്ടിക്കൊണ്ടിരിക്കുമ്പോൾ, കേരളം പൊതുവിദ്യാഭ്യാസ സംരക്ഷണത്തിലൂടെ ലോകോത്തര നിലവാരത്തിലുള്ള മികവിലേക്കാണ് കുതിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
The post വിദ്യാഭ്യാസ രംഗത്ത് കേരളം ലോകോത്തര നിലവാരത്തിലേക്ക്; സ്കൂളുകളിൽ റോബോട്ടിക് ലാബുകളും ഇൻഷുറൻസ് പരിരക്ഷയും appeared first on Express Kerala.


