loader image
കാറിനുള്ളിൽ യുവാവും യുവതിയും വെടിയേറ്റ് മരിച്ച നിലയിൽ; തോക്കും വെടിയുണ്ടകളും കണ്ടെടുത്തു

കാറിനുള്ളിൽ യുവാവും യുവതിയും വെടിയേറ്റ് മരിച്ച നിലയിൽ; തോക്കും വെടിയുണ്ടകളും കണ്ടെടുത്തു

ലഖ്‌നൗ: ഉത്തർപ്രദേശിലെ നോയിഡയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെയും യുവതിയെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാറിനുള്ളിൽ നിന്ന് തോക്കും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ ഇരുവരുടെയും മരണം വെടിയേറ്റാണെന്ന് പോലീസ് സ്ഥിരീകരിച്ചു. യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് അതേ തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് ജീവനൊടുക്കിയതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവാവിന്റെ മൃതദേഹത്തിന് തൊട്ടടുത്ത് തന്നെയായിരുന്നു തോക്ക് കിടന്നിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

The post കാറിനുള്ളിൽ യുവാവും യുവതിയും വെടിയേറ്റ് മരിച്ച നിലയിൽ; തോക്കും വെടിയുണ്ടകളും കണ്ടെടുത്തു appeared first on Express Kerala.

Spread the love
See also  ചൂടിനെ തോൽപ്പിക്കാൻ ഇതാ ഒരു ‘നെല്ലിക്ക സംഭാരം’! വേനൽക്കാലത്തെ തണുപ്പിക്കാൻ ഈസി റെസിപ്പി!

New Report

Close