loader image
കുവൈത്തിൽ വൻ മദ്യവേട്ട! ഫ്രാൻസിൽ നിന്നെത്തിയ 3,144 കുപ്പി വിദേശമദ്യം പിടികൂടി

കുവൈത്തിൽ വൻ മദ്യവേട്ട! ഫ്രാൻസിൽ നിന്നെത്തിയ 3,144 കുപ്പി വിദേശമദ്യം പിടികൂടി

ഫ്രാൻസിൽ നിന്ന് കുവൈത്തിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 3,144 കുപ്പി വിദേശമദ്യം കുവൈത്ത് ജനറൽ അമിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പിടികൂടി. ഒരു പ്രാദേശിക കമ്പനിയുടെ പേരിൽ എത്തിയ കണ്ടെയ്‌നറിലാണ് മദ്യം ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തെത്തുടർന്ന് കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് വൻ ശേഖരം കണ്ടെത്തിയത്.

ഇരുമ്പ് ഷീറ്റുകൾ അടങ്ങിയ ചരക്കാണെന്നാണ് കണ്ടെയ്‌നറിന്റെ കസ്റ്റംസ് ഡിക്ലറേഷനിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ കണ്ടെയ്‌നർ തുറന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് ഉള്ളിൽ അതീവ രഹസ്യമായി സൂക്ഷിച്ച നിലയിൽ മദ്യക്കുപ്പികൾ കണ്ടെടുത്തത്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും രാജ്യത്തേക്ക് നിരോധിത വസ്തുക്കൾ കടത്താനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി നേരിടുമെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.

The post കുവൈത്തിൽ വൻ മദ്യവേട്ട! ഫ്രാൻസിൽ നിന്നെത്തിയ 3,144 കുപ്പി വിദേശമദ്യം പിടികൂടി appeared first on Express Kerala.

Spread the love
See also  വാട്‌സാപ്പ് നിരോധിച്ചു! പകരമായി സ്വന്തം ആപ്പുമായി റഷ്യ, നടപടി നിയമങ്ങൾ പാലിക്കാത്തതിനാൽ

New Report

Close