മുംബൈ-സോലാപുർ വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ പാമ്പിനെ തുറന്നുവിട്ട സംഭവത്തിൽ മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ജഗൻ അർജുൻ ഭാലെയെ റെയിൽവേ ആർപിഎഫ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബർ 27-ന് ട്രെയിൻ നമ്പർ 22225-ലെ സി-16 കോച്ചിലെ ശുചിമുറിക്കുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ കണ്ടയുടൻ ജീവനക്കാർ ശുചിമുറി പൂട്ടുകയും കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ട്രെയിൻ സോലാപുറിലെത്തിയപ്പോഴാണ് പാമ്പിനെ സുരക്ഷിതമായി പിടികൂടാൻ സാധിച്ചത്.
സംഭവത്തിൽ ആർപിഎഫ് നടത്തിയ വിശദമായ അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിടിക്കപ്പെട്ട ജഗനെ കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
The post വന്ദേഭാരതിൽ പാമ്പിനെ തുറന്നുവിട്ടു; നാസിക് സ്വദേശി പിടിയിൽ appeared first on Express Kerala.


