loader image
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളം വ്യവസായ സൗഹൃദ സംസ്ഥാനം എന്ന നിലയിൽ നിന്നും നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കളമശ്ശേരി കിൻഫ്ര ഹൈ-ടെക് പാർക്കിൽ ഫോർസ വെയർഹൗസിംഗിന് കീഴിലുള്ള ഡ്രൈവർ ലോജിസ്റ്റിക്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാവോസ് ഉച്ചകോടിയിൽ ലഭിച്ച 1,18,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളും ആന്ധ്രയിൽ നിന്നുള്ള ഗ്രൂപ്പ് വാഗ്ദാനം ചെയ്ത മൂന്നര ലക്ഷം കോടി രൂപയുടെ പദ്ധതിയും കേരളം ലോകശ്രദ്ധ ആകർഷിക്കുന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ സമാധാനപരമായ അന്തരീക്ഷവും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് ആഗോള തലത്തിലുള്ള നിക്ഷേപകരെ ഇവിടേക്ക് ആകർഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിമാനത്താവളം, മെട്രോ റെയിൽ, വാട്ടർ മെട്രോ, ഇൻഫോ പാർക്ക് തുടങ്ങിയ സൗകര്യങ്ങളുള്ള കൊച്ചിയുടെ വികസനത്തിന് അനുയോജ്യമായ സംരംഭമാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്ന വെയർഹൗസിംഗ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകോത്തര കമ്പനികൾ കേരളത്തിലേക്ക് എത്തുന്നതോടെ നാടിന് വലിയ തോതിലുള്ള വികസന നേട്ടങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.വി. അബ്ദുൽ വഹാബ് എം.പി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.

See also  ഇന്ത്യ-പാക് പോരാട്ടത്തിന് മഴ ഭീഷണി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, ആരാധകർ ആശങ്കയിൽ

Also Read; ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് 10 കിലോ കഞ്ചാവ്

കിൻഫ്ര ഹൈടെക് പാർക്കിൽ 20.8 കോടി രൂപ നിക്ഷേപത്തിൽ രണ്ട് ലക്ഷത്തോളം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് അത്യാധുനികമായ ഈ വെയർഹൗസ് സൗകര്യം സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ വെയർഹൗസിംഗ്, വിതരണ ശൃംഖലാ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രത്യക്ഷമായും പരോക്ഷമായും 250-ൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. നൂറിലധികം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കളമശ്ശേരി കിൻഫ്ര പാർക്കിലെ ഇൻഡസ്ട്രി ആൻഡ് ബയോടെക്നോളജി സോണിലാണ് ഈ പുതിയ സംരംഭം പ്രവർത്തനമാരംഭിക്കുന്നത്.

The post കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Express Kerala.

Spread the love

New Report

Close