loader image
വ്യാജ ഡ്രൈവിംഗ് ലൈസൻസ് കേസ്! കുവൈത്തിൽ ട്രാഫിക് കേണലിനും എട്ട് പ്രവാസികൾക്കും നാല് വർഷം തടവ്

വ്യാജ ഡ്രൈവിംഗ് ലൈസൻസ് കേസ്! കുവൈത്തിൽ ട്രാഫിക് കേണലിനും എട്ട് പ്രവാസികൾക്കും നാല് വർഷം തടവ്

കുവൈത്തിലെ ജഹ്‌റ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിൽ വ്യാജരേഖ ചമച്ച് ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിച്ച കേസിൽ ഉന്നത ഉദ്യോഗസ്ഥനും പ്രവാസികൾക്കും കഠിനതടവ്. കേസിലെ മുഖ്യപ്രതിയായ ട്രാഫിക് കേണലിന് നാല് വർഷത്തെ തടവുശിക്ഷ വിധിച്ച കോടതി, ലൈസൻസ് നേടുന്നതിനായി കൈക്കൂലി നൽകിയ എട്ട് പ്രവാസികൾക്കും നാല് വർഷം വീതം കഠിനതടവ് ശിക്ഷ വിധിച്ചു.

അതേസമയം ശിക്ഷാ കാലാവധിക്ക് ശേഷം പ്രവാസികളെ നാടുകടത്താനും ഉത്തരവുണ്ട്. കീഴ്ക്കോടതികളുടെ വിധി ശരിവെച്ചുകൊണ്ടുള്ള കാസേഷൻ കോടതിയുടെ ഈ വിധി പ്രവാസികൾക്കിടയിലും വലിയ ചർച്ചയായിരിക്കുകയാണ്. നിയമവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ ഔദ്യോഗിക രേഖകൾ സംഘടിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഈ കോടതി വിധി നൽകുന്നത്.

The post വ്യാജ ഡ്രൈവിംഗ് ലൈസൻസ് കേസ്! കുവൈത്തിൽ ട്രാഫിക് കേണലിനും എട്ട് പ്രവാസികൾക്കും നാല് വർഷം തടവ് appeared first on Express Kerala.

Spread the love
See also  തോൽപ്പെട്ടിയിൽ ഓടിക്കൊണ്ടിരുന്ന ടാറ്റ ഹാരിയറിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

New Report

Close