
‘എൽ.കെ.ജി’, ‘മൂക്കുത്തി അമ്മൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകനായി പേരെടുത്ത ആർ.ജെ ബാലാജി സൂര്യയെ നായകനാക്കി ഒരുക്കുന്ന ‘കറുപ്പ്’ എന്ന സിനിമയുടെ റിലീസ് അപ്ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായെന്നും വരാനിരിക്കുന്ന സമ്മറിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നും സംവിധായകൻ അറിയിച്ചു. ‘കങ്കുവ’, ‘റെട്രോ’ തുടങ്ങിയ സമീപകാല ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പരാജയപ്പെട്ട സാഹചര്യത്തിൽ സൂര്യയുടെ ഈ തിരിച്ചുവരവിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മുൻകൂട്ടി അമിത ഹൈപ്പ് നൽകി പ്രേക്ഷകരെ നിരാശപ്പെടുത്താൻ താല്പര്യമില്ലെന്നും, എന്നാൽ ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വന്നിട്ടുള്ളതെന്നും ബാലാജി കൂട്ടിച്ചേർത്തു.
സൂര്യ ഇരട്ടവേഷത്തിൽ എത്തുന്നു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ ആകർഷണം. ദൈവമായും വക്കീലായും വേറിട്ട ഗെറ്റപ്പുകളിൽ സൂര്യ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ, രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സൂര്യയുടെയും തൃഷയുടെയും മുൻകാല കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു മേക്കോവർ ആണ് ഈ സൈ-ഫൈ ഡ്രാമയിൽ അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, സ്വാസിക, ശിവദ തുടങ്ങിയ മികച്ച താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.
Also Read: കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ഒന്നിക്കുന്ന ‘നേരെ ചൊവ്വ’! ടൈറ്റിൽ പോസ്റ്റർ പുറത്ത്
സാങ്കേതിക മികവിലും ‘കറുപ്പ്’ ഒട്ടും പിന്നിലല്ല. യുവ സംഗീത പ്രതിഭ സായ് അഭ്യാങ്കർ ഈണമിടുന്ന ചിത്രത്തിന്റെ ദൃശ്യങ്ങൾ പകരുന്നത് ജി.കെ വിഷ്ണു ആണ്. രാജ്യത്തെ പ്രമുഖ ആക്ഷൻ കൊറിയോഗ്രാഫർമാരായ അൻബറിവ്, വിക്രം മോർ എന്നിവർ ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. അവാർഡ് ജേതാവായ അരുൺ വെഞ്ഞാറമൂടിന്റെ പ്രൊഡക്ഷൻ ഡിസൈനിംഗും ചിത്രത്തിന് കരുത്തേകുന്നു. തിരഞ്ഞെടുപ്പിന് ശേഷം ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നറായി ‘കറുപ്പ്’ കാണാൻ പ്രേക്ഷകർക്ക് സാധിക്കുമെന്ന് സംവിധായകൻ ഉറപ്പുനൽകുന്നു.
The post സൂര്യയുടെ കറുപ്പ്! റിലീസ് അപ്ഡേറ്റ് പുറത്ത് appeared first on Express Kerala.


