loader image
കല്യാണ ഫോട്ടോ ഷൂട്ടിനിടെ വധുവിന്റെ ബാഗുമായി ‘അതിഥി’ മുങ്ങി; 4 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്നു

കല്യാണ ഫോട്ടോ ഷൂട്ടിനിടെ വധുവിന്റെ ബാഗുമായി ‘അതിഥി’ മുങ്ങി; 4 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്നു

ജയ്പൂർ: വിവാഹ ആഘോഷങ്ങൾക്കിടയിൽ അതിഥിയെന്ന വ്യാജേനയെത്തി വധുവിന്റെ സ്വർണ്ണാഭരണങ്ങളും പണവും കവർന്ന യുവാവിനായി തെരച്ചിൽ ഊർജ്ജിതമാക്കി രാജസ്ഥാൻ പൊലീസ്. ജയ്പൂരിലെ ജഗത്പുരയിലുള്ള ചന്ദൻ വൺ മാരേജ് ഗാർഡനിൽ ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. ഏകദേശം നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും പണവുമാണ് മോഷ്ടിച്ചത്.

വളരെ ആസൂത്രിതമായാണ് കള്ളൻ മോഷണം നടത്തിയത്. കോട്ടും സൂട്ടുമണിഞ്ഞ് മാന്യമായ വസ്ത്രധാരണത്തോടെ എത്തിയ ഇയാളെ ആരും സംശയിച്ചില്ല. രാത്രി പത്തരയോടെ വധൂവരന്മാർ സ്റ്റേജിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന തിരക്കിലായപ്പോൾ, കയ്യിലുണ്ടായിരുന്ന ബ്ലേസറിനുള്ളിൽ വധുവിന്റെ ബാഗ് ഒളിപ്പിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു. വിവാഹ ചടങ്ങുകൾക്ക് ശേഷം ബാഗ് തിരഞ്ഞപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. തുടർന്ന് ഫോട്ടോഗ്രാഫർ പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷ്ടാവിന്റെ ദൃശ്യങ്ങൾ വ്യക്തമായി ലഭിച്ചു. വരന്റെ സഹോദരൻ നിതിൻ കരോളിന്റെ പരാതിയിൽ ജയ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

The post കല്യാണ ഫോട്ടോ ഷൂട്ടിനിടെ വധുവിന്റെ ബാഗുമായി ‘അതിഥി’ മുങ്ങി; 4 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്നു appeared first on Express Kerala.

See also  ആലിൻ ഷെറിൻ എബ്രഹാമിന് കണ്ണീരോടെ വിട നൽകി നാട്
Spread the love

New Report

Close