loader image
ശബരിമല യുവതി പ്രവേശനം! ‘സമവായം ഉണ്ടാക്കണം, വിശ്വാസികളുടെ താത്പര്യം ശ്രദ്ധിക്കണം’; എ. വിജയരാഘവൻ

ശബരിമല യുവതി പ്രവേശനം! ‘സമവായം ഉണ്ടാക്കണം, വിശ്വാസികളുടെ താത്പര്യം ശ്രദ്ധിക്കണം’; എ. വിജയരാഘവൻ

ബരിമല യുവതി പ്രവേശന വിഷയത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമവായമുണ്ടാകണമെന്ന നിലപാട് വ്യക്തമാക്കി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. വിശ്വാസികളുടെ താൽപ്പര്യവും നിയമപരമായ വശങ്ങളും ഒരുപോലെ ശ്രദ്ധിക്കേണ്ട സങ്കീർണ്ണമായ വിഷയമാണിതെന്ന് അദ്ദേഹം തൃശൂരിൽ പറഞ്ഞു. കോടതിയുടെ നിലപാടുകൾ ഇതിൽ പ്രധാനമാണെന്നും, എല്ലാവരെയും കേട്ട് പൊതുവായ ഒരു തീരുമാനത്തിൽ എത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസികളെയും ഇടതുപക്ഷത്തെയും തമ്മിൽ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാൻ സിപിഎം ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വാസികളെ സംബന്ധിച്ച കാര്യങ്ങൾ പറയുമ്പോൾ ആവശ്യമായ അവധാനത പുലർത്തേണ്ടതുണ്ട്. മുൻപ് കേരളത്തിൽ ഈ വിഷയം കൈകാര്യം ചെയ്ത രീതി വിശ്വാസികളെയും ഇടതുപക്ഷത്തെയും അകറ്റുന്ന തരത്തിലായിരുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. വലതുപക്ഷ രാഷ്ട്രീയത്തിന് ഗുണകരമാകുന്ന തരത്തിൽ ഒരു അഭിപ്രായ രൂപീകരണത്തിന് ഇപ്പോൾ താല്പര്യമില്ല. യുവതി പ്രവേശന കാര്യത്തിൽ അന്തിമമായ ഒരു നിലപാട് എടുക്കുന്ന കാര്യത്തിൽ നിലവിൽ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്നും എ. വിജയരാഘവൻ പറഞ്ഞു.

The post ശബരിമല യുവതി പ്രവേശനം! ‘സമവായം ഉണ്ടാക്കണം, വിശ്വാസികളുടെ താത്പര്യം ശ്രദ്ധിക്കണം’; എ. വിജയരാഘവൻ appeared first on Express Kerala.

See also  നിയമസഭാ തെരഞ്ഞെടുപ്പ്! ആദ്യഘട്ട പട്ടിക ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപിക്കാൻ കോൺ​ഗ്രസ്
Spread the love

New Report

Close