
ബെംഗളൂരു: ബെംഗളൂരു നെലമംഗലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സി ബസ്സിലിടിച്ച് അഞ്ച് യുവാക്കൾ മരിച്ചു. മരിച്ചവരിൽ നാലുപേർ കോളേജ് വിദ്യാർത്ഥികളാണ്. തുംകൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ടാറ്റ ഇൻഡിക്ക കാർ ഡിവൈഡറിലിടിച്ച് എതിർദിശയിലേക്ക് തെന്നിമാറി കർണാടക ട്രാൻസ്പോർട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ദുർഗ പ്രസാദ്, കേശവ്, ലളിത്, ഹർഷിത്, ധനുഷ് എന്നിവരാണ് മരിച്ചത്. ഇതിൽ നാലുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. സി.സി.ടി.വി ടെക്നീഷ്യനായ ഹർഷിതിന്റേതായിരുന്നു കാർ.
The post നിയന്ത്രണം വിട്ട കാർ ഡിവൈഡർ കടന്ന് ബസിലിടിച്ചു; ബെംഗളൂരുവിൽ 4 വിദ്യാർത്ഥികളടക്കം 5 യുവാക്കൾക്ക് ദാരുണാന്ത്യം appeared first on Express Kerala.


