loader image
നിയമസഭാ തെരഞ്ഞെടുപ്പ്! ആദ്യഘട്ട പട്ടിക ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപിക്കാൻ കോൺ​ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പ്! ആദ്യഘട്ട പട്ടിക ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപിക്കാൻ കോൺ​ഗ്രസ്

2026 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സജീവമാക്കി കോൺഗ്രസ്. ഫെബ്രുവരി അവസാന വാരത്തോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് നീക്കം. സിറ്റിങ് എം.എൽ.എമാരെയും സംവരണ സീറ്റുകളിലെ സ്ഥാനാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആദ്യ പട്ടികയാകും പുറത്തിറക്കുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ തിരുവനന്തപുരത്ത് സമാപിക്കുന്നതിന് മുൻപ് തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ മേൽക്കൈ നേടാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. കൊച്ചിയിൽ ചേർന്ന മുതിർന്ന നേതാക്കളുടെ അനൗദ്യോഗിക യോഗത്തിൽ ജയസാധ്യതയുള്ളവരെ മുൻനിർത്തി ചടുലമായ നീക്കങ്ങൾ നടത്താൻ ധാരണയായി.

പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ വടകര എം.പി ഷാഫി പറമ്പിലിന്റെ നിലപാട് പാർട്ടി ഗൗരവമായി പരിഗണിക്കും. നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിനിധീകരിച്ച മണ്ഡലത്തിൽ പുതിയ സ്ഥാനാർത്ഥിയെ നിർണ്ണയിക്കുമ്പോൾ ഷാഫിയുടെ അഭിപ്രായം നിർണ്ണായകമാകും. തൃപ്പൂണിത്തുറയിൽ മത്സരരംഗത്ത് നിന്ന് മാറിനിൽക്കുന്ന കെ. ബാബുവിനും പകരക്കാരനെ കണ്ടെത്താൻ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖ നേതാക്കൾ കൊച്ചിയിലെ ചർച്ചകളിൽ പങ്കെടുത്തു. സീറ്റ് വിഭജനം പൂർത്തിയാക്കാൻ ഉടൻ തന്നെ യു.ഡി.എഫ് യോഗം ചേരുമെന്നും, തർക്കങ്ങൾ പരിഹരിച്ച് ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.

See also  എഐ ഭാവി നിർണ്ണയിക്കാൻ ലോകനേതാക്കൾ ഇന്ത്യയിൽ!

The post നിയമസഭാ തെരഞ്ഞെടുപ്പ്! ആദ്യഘട്ട പട്ടിക ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപിക്കാൻ കോൺ​ഗ്രസ് appeared first on Express Kerala.

Spread the love

New Report

Close