loader image
റംസാൻ വസന്തത്തിനൊരുങ്ങി ദുബായ്; അൽ സീഫിലും ക്രീക്കിലും വെടിക്കെട്ട്

റംസാൻ വസന്തത്തിനൊരുങ്ങി ദുബായ്; അൽ സീഫിലും ക്രീക്കിലും വെടിക്കെട്ട്

ദുബായ്: വിശുദ്ധ റംസാൻ മാസത്തെ വരവേൽക്കാൻ ദുബായ് ഔദ്യോഗിക കലണ്ടർ പുറത്തിറക്കി. താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷപരിപാടികളാണ് ദുബായ് മീഡിയ ഓഫീസ് പ്രഖ്യാപിച്ചത്. സാംസ്‌കാരിക പ്രദർശനങ്ങൾ, കമ്മ്യൂണിറ്റി ഇഫ്താറുകൾ, വെടിക്കെട്ട് എന്നിവയാൽ നഗരം ഇനി ആഘോഷരാവുകളിലേക്ക് മാറും.

പ്രധാന ആകർഷണങ്ങൾ

അൽ സീഫ് & ദുബായ് ക്രീക്ക്: ഫെബ്രുവരി 19 മുതൽ മാർച്ച് 19 വരെ രാത്രികളിൽ അൽ സീഫിലും ദുബായ് ക്രീക്കിലും വർണ്ണാഭമായ വെടിക്കെട്ട് നടക്കും. ഇതിനു പുറമെ റംസാൻ പ്രമേയത്തിലുള്ള പ്രത്യേക ഡ്രോൺ ലൈറ്റ് ഷോകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

Also Read: ഖത്തറിൽ സ്വകാര്യ മേഖലയിൽ ജോലി സമയം ആറ് മണിക്കൂറായി കുറച്ചു

ശൈഖ് ഹംദാൻ കോളനി: ഫെബ്രുവരി 16 മുതൽ മാർച്ച് 15 വരെ ശൈഖ് ഹംദാൻ കോളനിയിൽ ‘റംസാൻ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ’ നടക്കും. വൈവിധ്യമാർന്ന ഭക്ഷണവിൽപ്പനശാലകളും വിനോദ പരിപാടികളും ഇവിടെയുണ്ടാകും.

ഫെസ്റ്റിബൽ സിറ്റി മാൾ: ഫെബ്രുവരി 18 മുതൽ മാർച്ച് 28 വരെ ഫെസ്റ്റിവൽ ബേയിൽ ഡ്രോൺ ഷോകൾ, സാംസ്‌കാരിക പ്രകടനങ്ങൾ, റംസാൻ മാർക്കറ്റ് എന്നിവ നടക്കും. മാളിലെ പ്രശസ്തമായ ‘ഇമാജിൻ ഷോ’യുടെ പ്രത്യേക പതിപ്പും ഈ ദിവസങ്ങളിൽ അരങ്ങേറും.

See also  മഹാക്ഷേത്രങ്ങളില്ലാത്ത സാമ്രാജ്യം; അൺകോഡ് ചെയ്യാത്ത ലിപികൾ! മനുഷ്യനാഗരികതയുടെ യഥാർത്ഥ ‘തൊട്ടിൽ’ ഇന്ത്യയിലോ?”

എക്സ്‌പോ സിറ്റി & ഗ്ലോബൽ വില്ലേജ്: ഫെബ്രുവരി 22 മുതൽ മാർച്ച് 17 വരെ എക്സ്‌പോ സിറ്റിയിൽ കുടുംബസൗഹൃദ സാംസ്‌കാരിക പരിപാടികൾ (ഹായ് റംസാൻ) നടക്കും. ഗ്ലോബൽ വില്ലേജിൽ ഫെബ്രുവരി 18 മുതൽ മാർച്ച് 18 വരെ റംസാൻ വണ്ടേഴ്സ് എന്ന പേരിൽ സാംസ്‌കാരിക പ്രകടനങ്ങളും പ്രത്യേക ഡൈനിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

മറ്റു പരിപാടികൾ

സിറ്റി വാക്കിൽ ഫെബ്രുവരി 17 മുതൽ മാർച്ച് 18 വരെ ഇഫ്താർ സംഗമങ്ങളും, ജെ.ബി.ആർ ദ ബീച്ചിൽ മാർച്ച് 22 വരെ വിവിധ സായാഹ്ന പരിപാടികളും നടക്കും. സിറ്റി സെന്റർ മിർദിഫിൽ ഫെബ്രുവരി 20 മുതൽ മാർച്ച് 7 വരെ സാംസ്‌കാരിക ഒത്തുചേരലുകൾ ഉണ്ടാകും. കൂടാതെ, അൽ സീഫ്, ഫെസ്റ്റിവൽ സിറ്റി മാൾ ഉൾപ്പെടെ പത്തോളം സ്ഥലങ്ങളിൽ റംസാൻ പ്രമേയത്തിലുള്ള കലോത്സവങ്ങളും ഇൻസ്റ്റലേഷനുകളും സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post റംസാൻ വസന്തത്തിനൊരുങ്ങി ദുബായ്; അൽ സീഫിലും ക്രീക്കിലും വെടിക്കെട്ട് appeared first on Express Kerala.

See also  രുചിയൂറും ‘ചെമ്മീൻ ഉലർത്തിയത്’; വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം
Spread the love

New Report

Close