loader image
മധുവിധു’ മെയ് ഒന്നിന്! ഷറഫുദ്ദീനൊപ്പം നായികയായി കല്യാണി പണിക്കർ

മധുവിധു’ മെയ് ഒന്നിന്! ഷറഫുദ്ദീനൊപ്പം നായികയായി കല്യാണി പണിക്കർ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷറഫുദ്ദീൻ ചിത്രം ‘മധുവിധു’വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 മെയ് ഒന്നിന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ബിഗ് സ്ക്രീനിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രം നിർമ്മിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു ഫാമിലി ഫൺ ഫിലിം ആയാണ് ചിത്രം ഒരുക്കുന്നതെന്ന സൂചനയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ നൽകുന്നത്.

വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പക്കാ ‘ഫാമിലി ഫൺ മൂവി’ ആയിരിക്കും. ഷൈലോക്ക്, മധുര മനോഹര മോഹം തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജഗദീഷ്, സായ്കുമാർ, അസീസ് നെടുമങ്ങാട് തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്. ഹിഷാം അബ്ദുൾ വഹാബാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.
ശാന്തകുമാർ, മാളവിക കൃഷ്ണദാസ് (ബാബുവേട്ടൻ പ്രൊഡക്ഷൻസ്) എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.

See also  ഇടതുപക്ഷവുമായി ഇടഞ്ഞ് പ്രേംകുമാർ; കോൺഗ്രസിലേക്ക് എന്ന് സൂചന, കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയേക്കും

Also Read: നിറഞ്ഞ സദസ്സുകളിൽ ‘ആശാൻ’; ഇന്ദ്രൻസ് ചിത്രം വിജയകരമായ രണ്ടാം വാരത്തിലേക്ക്!

ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ ക്രിസ്റ്റി സെബാസ്ട്യൻ, പ്രൊജക്റ്റ് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ ദിവ്യ ജോർജ്, മേക്കപ്പ് ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അഖിൽ സി. തിലകൻ, സ്റ്റിൽസ് റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം റിഷ്ദാൻ അബ്ദുൾ റഷീദ്, വിഎഫ്എക്‌സ് നോക്ക്‌റ്റേണൽ ഒക്‌റ്റേവ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്, പിആർഒ ശബരി.

The post മധുവിധു’ മെയ് ഒന്നിന്! ഷറഫുദ്ദീനൊപ്പം നായികയായി കല്യാണി പണിക്കർ appeared first on Express Kerala.

Spread the love

New Report

Close