loader image
ആരോഗ്യവും രുചിയും ഒന്നിച്ച്! ബിരിയാണിക്കും നെയ്‌ച്ചോറിനുമൊപ്പം വിളമ്പാൻ അടിപൊളി ഈന്തപ്പഴം അച്ചാർ

ആരോഗ്യവും രുചിയും ഒന്നിച്ച്! ബിരിയാണിക്കും നെയ്‌ച്ചോറിനുമൊപ്പം വിളമ്പാൻ അടിപൊളി ഈന്തപ്പഴം അച്ചാർ

ബിരിയാണിക്കൊപ്പമോ നെയ്‌ച്ചോറിനൊപ്പമോ സൈഡ് ഡിഷ് ആയി വിളമ്പാൻ പറ്റിയ ഒരു കിടിലൻ ഈന്തപ്പഴം അച്ചാർ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഈന്തപ്പഴത്തിന്റെ മധുരവും മസാലയുടെ എരിവും വിനാഗിരിയുടെ പുളിയും ചേരുന്ന ഈ അച്ചാർ ഊണിന് മാറ്റ് കൂട്ടും എന്ന് ഉറപ്പാണ്.

ചേരുവകൾ

കുരു കളഞ്ഞ ഈന്തപ്പഴം – 200 ​ഗ്രാം
പച്ചമുളക് – 5 എണ്ണം
മഞ്ഞൾ പൊടി – 1/2 ടേബിൾ സ്പൂൺ
വിനാ​ഗിരി – 3 ടേബിൾ സ്പൂൺ
കായം – 1/2 ടേബിൾ സ്പൂൺ
ഉലുവ – 1/4 ടേബിൾ സ്പൂൺ
വെളുത്തുള്ളിയും ഇഞ്ചിയും ആവശ്യത്തിന്
കടുക് – 1 ടേബിൾ സ്പൂൺ
എണ്ണ – 4 ടേബിൾ സ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
മുളക് പൊടി – 3 ടേബിൾ സ്പൂൺ
കുരുമുളക് പൊടി – 1/2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായി കഴിയുമ്പോൾ കടുക് ഇടുക. ശേഷം വെളുത്തുള്ളി അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില എന്നിവ ഇട്ട് നന്നായി വഴറ്റുക. ബ്രൗൺ നിറമായി കഴിഞ്ഞാൽ അതിലേക്ക് മഞ്ഞൾ പൊടി, കായം, ഉലുവ, മുളക് പൊടി, കുരുമുളക് പൊടി എന്നിവ ഇട്ട് നന്നായി യോജിപ്പിക്കുക. അതിന് ശേഷം അരക്കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. അതിന്റെ കൂടെ തന്നെ വിനാ​ഗിരിയും ഉപ്പും ചേർക്കുക. ഇത് നന്നായി തിളച്ചു വന്നാൽ അതിലേക്ക് മുറിച്ച് ചെറിയ കഷ്ണങ്ങളാക്കിയ ഈന്തപ്പഴം ഇട്ടു നന്നായി മിക്സ്‌ ചെയ്യുക. ഒന്ന് കൂടെ തിളച്ചു വന്നാൽ തീ ഓഫ് ചെയ്യാം.

See also  ഇഷാൻ കിഷന്റെ താണ്ഡവം; പാക് തന്ത്രങ്ങൾ പാളി! തോൽവിയിൽ പ്രതികരണവുമായി പാക് കോച്ച് മൈക്കൽ ഹെസ്സൻ

The post ആരോഗ്യവും രുചിയും ഒന്നിച്ച്! ബിരിയാണിക്കും നെയ്‌ച്ചോറിനുമൊപ്പം വിളമ്പാൻ അടിപൊളി ഈന്തപ്പഴം അച്ചാർ appeared first on Express Kerala.

Spread the love

New Report

Close