
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൻ സുരക്ഷാ വീഴ്ച. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം രജിസ്‌ട്രേഷനായി നടത്തിയ പരിശോധനയിലാണ് വിവരങ്ങൾ പുറത്തുവന്നത്. പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ആശുപത്രി അധികൃതർ പൂർണ്ണമായും പരാജയപ്പെട്ടു.
ആശുപത്രിയിലെ ഫാർമസികൾക്ക് ഡ്രഗ് ലൈസൻസില്ലെന്ന് പരിശോധനയിൽ വ്യക്തമായി. കൂടാതെ നർകോട്ടിക് മരുന്നുകൾ സൂക്ഷിക്കുന്നതിനും പ്രത്യേക ലൈസൻസ് നിലവിലില്ല. ജീവൻരക്ഷാ വാക്സിനുകൾ ഉൾപ്പെടെ സൂക്ഷിക്കുന്ന ഫാർമസികളിൽ താപനില നിയന്ത്രിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങളില്ല. ഇത് മരുന്നുകളുടെ ഗുണനിലവാരത്തെ ബാധിച്ചേക്കാം. ആശുപത്രിയിലെ റേഡിയോഗ്രഫി യൂണിറ്റിന്റെ ലൈസൻസ് മൂന്ന് മാസം മുമ്പ് കാലഹരണപ്പെട്ടു. ചികിത്സാ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
The post ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് പരിശോധനയിൽ ‘തോറ്റ്’ തിരുവനന്തപുരം ജനറൽ ആശുപത്രി; കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ appeared first on Express Kerala.


