loader image
പ്രവാസിയുടെ വീട് കുത്തിത്തുറന്ന് സ്വർണം കവർന്നു; ക്വട്ടേഷൻ നൽകിയ സുഹൃത്ത് അറസ്റ്റിൽ

പ്രവാസിയുടെ വീട് കുത്തിത്തുറന്ന് സ്വർണം കവർന്നു; ക്വട്ടേഷൻ നൽകിയ സുഹൃത്ത് അറസ്റ്റിൽ

പൂവാർ: പ്രവാസിയായ സുഹൃത്തിന്റെ വീട്ടിൽ മോഷണം നടത്താൻ ക്വട്ടേഷൻ നൽകിയ മുഖ്യസൂത്രധാരൻ പോലീസ് പിടിയിലായി. പൂവാർ തെക്കേത്തെരുവ് സ്വദേശിയും ബോട്ട് സർവീസ് പങ്കാളിയുമായ നൗഷാദിനെയാണ് (42) കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. പൂവാർ ആശുപത്രിക്കു സമീപം ഷാജഹാൻ മൻസിലിൽ ഷാജഹാന്റെ വീട്ടിൽനിന്ന് 37 പവൻ സ്വർണം കവർന്ന കേസിലാണ് നടപടി.

കഴിഞ്ഞ മാസം 28-നായിരുന്നു മോഷണം നടന്നത്. ഷാജഹാന്റെ അടുത്ത സുഹൃത്തായ നൗഷാദ്, വീട്ടിൽ ആളില്ലാത്ത സമയം കൃത്യമായി മനസ്സിലാക്കിയാണ് മോഷണം ആസൂത്രണം ചെയ്തത്. മോഷണം നടത്താനായി സുഹൃത്തായ നൗഫലിനെ ഇയാൾ വിളിച്ചുവരുത്തുകയും താമസസൗകര്യം ഒരുക്കി നൽകുകയും ചെയ്തു. നൗഫലാണ് കേസിലെ ഒന്നാം പ്രതി. കൃത്യത്തിന് ശേഷം പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നു. ഒന്നാം പ്രതി നൗഫലിനായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. കാഞ്ഞിരംകുളം എസ്.എച്ച്.ഒ. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റിലായ നൗഷാദ് മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി.

The post പ്രവാസിയുടെ വീട് കുത്തിത്തുറന്ന് സ്വർണം കവർന്നു; ക്വട്ടേഷൻ നൽകിയ സുഹൃത്ത് അറസ്റ്റിൽ appeared first on Express Kerala.

See also  ഒരേ വീട്ടിൽ നിന്ന് മൂന്ന് പേർ ലോകത്തെ ‘ടോപ്പ് 10’ ലിസ്റ്റിൽ ! ഇലോൺ മസ്കിന് പോലും പേടിക്കണം ഈ ‘കൂട്ടായ്മയെ’…
Spread the love

New Report

Close