loader image
വാട്‌സ്ആപ്പ് വെബിൽ ഇനി നേരിട്ട് വിളിക്കാം! വോയ്‌സ്-വീഡിയോ കോളിംഗ് സൗകര്യം എത്തി

വാട്‌സ്ആപ്പ് വെബിൽ ഇനി നേരിട്ട് വിളിക്കാം! വോയ്‌സ്-വീഡിയോ കോളിംഗ് സൗകര്യം എത്തി

ലോകമെമ്പാടും രണ്ട് ബില്ല്യണിലധികം ഉപയോക്താക്കളുള്ള വാട്‌സ്ആപ്പ്, തങ്ങളുടെ വെബ് പതിപ്പിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നു. ഇനി മുതൽ കമ്പ്യൂട്ടറിലെ ബ്രൗസറിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുമ്പോൾ മൊബൈൽ ഫോണിന്റെ സഹായമില്ലാതെ തന്നെ നേരിട്ട് വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാൻ സാധിക്കും. മുൻപ് ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തവർക്ക് മാത്രം ലഭ്യമായിരുന്ന ഈ സൗകര്യം ബ്രൗസറുകളിലും ലഭ്യമാകുന്നതോടെ ഓഫീസുകളിലും മറ്റും ജോലി ചെയ്യുന്നവർക്ക് ആശയവിനിമയം കൂടുതൽ എളുപ്പമാകും.

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷയോടെയാണ് ഈ പുതിയ അപ്‌ഡേറ്റ് ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് തുടങ്ങിയ ബ്രൗസറുകളിൽ എത്തുന്നത്. ഘട്ടം ഘട്ടമായി ഉപയോക്താക്കളിലേക്ക് എത്തുന്ന ഈ ഫീച്ചർ, ഫോൺ അടുത്തുണ്ടാകണം എന്ന നിബന്ധനയില്ലാതെ തന്നെ ലാപ്ടോപ്പിലൂടെയോ പിസിയിലൂടെയോ കോളുകൾ സ്വീകരിക്കാനും വിളിക്കാനും സഹായിക്കും. കോളുകൾ വിളിക്കുമ്പോൾ സിസ്റ്റത്തിലെ മൈക്രോഫോണും ക്യാമറയും ഉപയോഗിക്കാനുള്ള അനുമതി നൽകിയാൽ മാത്രം മതിയാകും.

Also Read: നിർമ്മിത ബുദ്ധിയുടെ ഭാവി തേടി ലോകം ഭാരത് മണ്ഡപത്തിലേക്ക്; അന്താരാഷ്ട്ര എഐ ഉച്ചകോടിക്ക് ഇന്ന് തുടക്കം

See also  വിജയ് ദേവരക്കൊണ്ട-രശ്മിക വിവാഹ തീയതി പുറത്തോ? വൈറലായി വിവാഹ ക്ഷണക്കത്ത്

എന്നാൽ ലോകമെമ്പാടും ഈ സൗകര്യം ലഭ്യമാകുമ്പോഴും യുഎഇയിലെ പ്രവാസികൾക്കും സ്വദേശികൾക്കും ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയില്ല. ഇന്റർനെറ്റ് വഴിയുള്ള വോയ്‌സ് കോളുകൾക്ക് ലൈസൻസുള്ള സേവന ദാതാക്കൾക്ക് മാത്രമേ അനുമതിയുള്ളൂ എന്ന യുഎഇയിലെ ടി.ഡി.ആർ.എ നിയമമാണ് ഇതിന് തടസ്സം. അതിനാൽ യുഎഇയിലുള്ളവർക്ക് നാട്ടിലുള്ളവരുമായി സംസാരിക്കാൻ ബോട്ടിം, ഗോചാറ്റ് തുടങ്ങിയ അംഗീകൃത ആപ്പുകളെത്തന്നെ തുടർന്നും ആശ്രയിക്കേണ്ടി വരും.

The post വാട്‌സ്ആപ്പ് വെബിൽ ഇനി നേരിട്ട് വിളിക്കാം! വോയ്‌സ്-വീഡിയോ കോളിംഗ് സൗകര്യം എത്തി appeared first on Express Kerala.

Spread the love

New Report

Close