ജനകീയ സംരക്ഷണ സമിതി പുലിക്കണ്ണി യൂണിറ്റ് സമ്മേളനം നടന്നു

ജനകീയ സംരക്ഷണ സമിതി പുലിക്കണ്ണി യൂണിറ്റ് സമ്മേളനം നടന്നു

പുലിക്കണ്ണി:
ജനകീയ സംരക്ഷണ സമിതി പുലിക്കണ്ണി യൂണിറ്റ് സമ്മേളനം ഫെബ്രുവരി 15, 2026-ന് പുലിക്കണ്ണി ഗ്രൗണ്ടിന് സമീപം നടന്നു. യൂണിറ്റ് പ്രസിഡൻറ് സാദിഖ് C.U.യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മേഖലാ കമ്മിറ്റി പ്രസിഡൻറ് ശിവദാസൻ തുയ്യത്ത് ഉദ്ഘാടനം ചെയ്തു.

മേഖലാ സെക്രട്ടറി ഷിഹാബ് കറുമണ്ണിൽ, മുഹമ്മദ് കൊമ്പത്തിൽ, ഷിഹാബ് പെരുവാങ്കുഴിയിൽ, സുധി പാലപ്പിള്ളി, ഹംസ കടപ്പാടൻ, ഷെഫീക്ക് പാറയിൽ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.

ചടങ്ങിൽ പുലിക്കണ്ണി വാർഡ് മെമ്പർ സുഹറ മജീദിനെ മൊമെന്റോ നൽകി ആദരിച്ചു. യൂണിറ്റിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുത്തു.

പ്രസിഡൻറായി സാദിഖ് C.U.-വിനെയും, സെക്രട്ടറിയായി ഹുസൈൻ V.M.-നെയും, ട്രഷററായി ഷെരീഫ് മേച്ചേരിയെയും യോഗം തെരഞ്ഞെടുത്തു.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top