
കൊല്ലം: ചവറ എം.എസ്.എൻ എൻജിനീയറിങ് കോളേജിൽ നടന്ന ഓട്ടോ ഷോയിൽ തീ തുപ്പുന്ന കാറുകളുടെ അഭ്യാസപ്രകടനം. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ നിരവധി വാഹനങ്ങളാണ് ക്യാമ്പസിനുള്ളിൽ പ്രദർശിപ്പിച്ചത്. വിദ്യാർത്ഥികൾക്കിടയിലൂടെ വാഹനങ്ങൾ തീ തുപ്പി പാഞ്ഞതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് കർശന നടപടി ആരംഭിച്ചു.
വിവിധ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ഇത്തരം പ്രദർശനങ്ങൾ നടത്തുന്ന വിദ്യാർത്ഥി സംഘമാണ് ചവറയിലും എത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയായിരുന്നു പ്രകടനം. കഴിഞ്ഞ ദിവസം കുണ്ടറയിൽ സമാനമായ രീതിയിൽ തീ തുപ്പുന്ന കാർ ഉപയോഗിച്ച് വിവാഹ ആഘോഷം നടത്തിയതിന് പിന്നാലെയാണ് കോളേജ് ക്യാമ്പസിലും നിയമലംഘനം ആവർത്തിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും എം.വി.ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
The post ക്യാമ്പസിനുള്ളിൽ തീതുപ്പും കാറുകൾ; കൊല്ലത്തെ കോളേജ് ഓട്ടോഷോയിൽ എം.വി.ഡി നടപടി appeared first on Express Kerala.


