loader image
ലക്ഷ്യം തിരഞ്ഞെടുപ്പ്; ശബരിമലയിൽ സർക്കാരിന്റെ ‘യുടേൺ’ രാഷ്ട്രീയത്തെ പരിഹസിച്ച് രാജീവ്‌ ചന്ദ്രശേഖർ

ലക്ഷ്യം തിരഞ്ഞെടുപ്പ്; ശബരിമലയിൽ സർക്കാരിന്റെ ‘യുടേൺ’ രാഷ്ട്രീയത്തെ പരിഹസിച്ച് രാജീവ്‌ ചന്ദ്രശേഖർ

ബരിമല യുവതീപ്രവേശന വിഷയത്തിലും സ്വർണ്ണക്കൊള്ള വിവാദത്തിലും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പല കാര്യങ്ങളിലും ഇടയ്ക്കിടെ ‘യുടേൺ’ അടിക്കുന്ന സർക്കാരാണിതെന്നും തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ശബരിമല വിഷയത്തിലും സർക്കാർ നിലപാട് മാറ്റിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് അയ്യപ്പ സംഗമം നടത്തിയ സർക്കാർ, വോട്ട് ബാങ്ക് ലക്ഷ്യമിട്ട് എന്ത് രാഷ്ട്രീയ നീക്കവും നടത്താൻ മടിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചിട്ടില്ലെന്നും ദേവസ്വം മന്ത്രി ജയിലിൽ പോകുന്നതോടെ മാത്രമേ ഇതിന് പരിസമാപ്തിയാകൂ എന്നും അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചു.

Also Read: ശബരിമല യുവതീപ്രവേശനം! യെസ് ഓർ നോ പറയേണ്ട സാഹചര്യമില്ല; പി രാജീവ്

ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണം നഷ്ടപ്പെട്ടിട്ടും വീഴ്ചയില്ലെന്ന് പറയുന്ന സർക്കാർ നിലപാട് വിരോധാഭാസമാണ്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളെ പരിഹസിച്ച അദ്ദേഹം, സ്വർണ്ണക്കൊള്ളക്കാരാണോ അതോ ജമാഅത്തെ ഇസ്‌ലാമിയാണോ നാട് ഭരിക്കേണ്ടതെന്ന് ജനങ്ങൾ ചിന്തിക്കണമെന്നും കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്നതിൽ നിർണ്ണായകമാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

See also  സ്കൂളിൽ വിദ്യാർത്ഥി സംഘർഷം; പത്താം ക്ലാസുകാരന് പുറത്തുനിന്നെത്തിയ സംഘത്തിന്റെ ക്രൂരമർദനം

The post ലക്ഷ്യം തിരഞ്ഞെടുപ്പ്; ശബരിമലയിൽ സർക്കാരിന്റെ ‘യുടേൺ’ രാഷ്ട്രീയത്തെ പരിഹസിച്ച് രാജീവ്‌ ചന്ദ്രശേഖർ appeared first on Express Kerala.

Spread the love

New Report

Close