
തീർത്ഥാടകർക്ക് കരാർ പ്രകാരം നൽകേണ്ട താമസസൗകര്യങ്ങളും മറ്റ് അടിസ്ഥാന സേവനങ്ങളും നൽകുന്നതിൽ വീഴ്ച വരുത്തിയ രണ്ട് ഉംറ ഏജൻസികൾക്കെതിരെ കർശന നടപടിയുമായി സൗദി ഹജ്, ഉംറ മന്ത്രാലയം. സേവന നിലവാരത്തിൽ വീഴ്ച വരുത്തിയ ഈ കമ്പനികളെ മന്ത്രാലയം താൽക്കാലികമായി വിലക്കി. തീർത്ഥാടകരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ നടപടി.
കരാറിൽ വാഗ്ദാനം ചെയ്തിരുന്ന ഗുണനിലവാരമുള്ള താമസസൗകര്യം ഒരുക്കുന്നതിൽ ഈ കമ്പനികൾ പരാജയപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി. തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും, നിയമങ്ങൾ ലംഘിക്കുന്ന ഏജൻസികൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
The post സേവനത്തിൽ വീഴ്ച; രണ്ട് ഉംറ ഏജൻസികൾക്ക് സൗദിയിൽ വിലക്ക്! appeared first on Express Kerala.


